കലാശാല ബാബു അന്തരിച്ചു…

Advertisement

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കലാശാല ബാബു (63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 12.35ഒടുകൂടിയായിരുന്നു അന്ത്യം. കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1955ലായിരുന്നു ജനനം.

കലാകുടുംബത്ത് നിന്ന് എത്തിയത് കൊണ്ട് തന്നെ അദ്ദേഹവും അതിവേഗം ആ മേഖലയിലേക്ക് തിരിയുകയായിരുന്നു. നാടകമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവർത്തന മേഖല. നാടകത്തിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധേയനായി മാറി. കലാശാല എന്നൊരു നാടക സംഘവും അദ്ദേഹം തുടങ്ങി. അങ്ങനെയാണ് കലാശാല ബാബു എന്ന പേര് ലഭിക്കുന്നത്.

Advertisement

1977ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. ചിത്രം പരാജയമാവുകയും പിന്നീട് അദ്ദേഹം നാടകത്തിലും സീരിയലിലുമായി സജീവമാവുകയായിരുന്നു. പിന്നീട് മലയാള സിനിമയിൽ വലിയ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ എന്ന പലിശക്കാരന്റെ കഥാപാത്രമായിരുന്നു ശക്തമായ തിരിച്ചുവരവിന് വഴി ഒരുക്കിയത്. പ്രധാനമായും വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ചെസ്സ്, റണ് വേ, പോത്തൻ വാവ, തൊമ്മനും മക്കളും തുടങ്ങി നിരവധി ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായി മാറിയ അദ്ദേഹം കലിപ്പ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ ലളിത മക്കൾ ശ്രീദേവി, വിശ്വനാഥൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close