സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ; വിവാദത്തിൽ തുറന്ന് അടിച്ച് കടുവയുടെ തിരകഥാകൃത്..

Advertisement

മലയാള സിനിമയിൽ ഇപ്പോൾ ഏറെ ചർച്ചയായി മാറിയ ചിത്രമാണ് കടുവ. ആക്ഷൻ കിംഗ്‌ സുരേഷ് ഗോപിയും യുവനടൻ പൃഥ്വിരാജും നായകനായിയെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഒരേ പേരിൽ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയും പിന്നീട് ഒരുപാട് വിവാദങ്ങൾ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഉടലെടുക്കുകയും ചെയ്തിരുന്നു. നിയമപോരാട്ടത്തിന് ഒടുവിൽ പൃഥ്വിരാജ് നായകനായിയെത്തുന്ന കടുവ എന്ന ചിത്രത്തിന് അനുമതി നൽകുകയും സുരേഷ് ഗോപി ചിത്രത്തിന് വിലക്കയും ഏർപ്പെടുത്തുകയായിരുന്നു. കടുവ എന്ന പേരിൽ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട് കടുവാക്കുന്നേൽ കുറുവച്ചൻ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ നായക കഥാപാത്രത്തിന് യഥാര്ത്ഥ കുറുവച്ചനായി യാതൊരു ബന്ധവുമില്ല എന്ന് തുറന്നു പറഞ്ഞു തിരകഥാകൃത്ത് ജിനു അബ്രഹാം രംഗത്ത് എത്തിയിരിക്കുകയാണ്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആളുകളുമായി സാമ്യമില്ലയെന്നും തികച്ചും സാങ്കൽപ്പിക കഥാപാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ ചുറ്റുപാടിൽ കണ്ടതും കേട്ടതും അനുഭവിച്ചു അറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതിയിരിക്കുന്നതെന്ന് ജിനു അബ്രഹാം പറയുകയുണ്ടായി. തന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേര് എങ്ങനെ വന്നുവെന്ന ഉത്തരം കൃത്യമായി തിരക്കഥയിൽ ഉണ്ടെന്നും ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ലയെന്നും സൂചിപ്പിക്കുകയുണ്ടായി. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാമെന്നും സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ അദ്ദേഹം നായകനാകട്ടെ എന്ന് തിരകഥാകൃത്തായ ജിനു അബ്രഹാം തുറന്ന് പറയുകയായിരുന്നു. നിയപരമായി മുന്നോട്ട് പോവുകയാണെങ്കിൽ തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ട് ഇല്ലായെന്നും എല്ലാവിധ സഹകരണവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close