തെരുവിൽ നിന്നും രജനികാന്തിന്റെ കാലയിലേക്ക്; മണി ഇപ്പോൾ കോടികൾ വിലമതിക്കുന്ന നായ…

Advertisement

കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് എന്നുള്ള പലവിധ കഥകളും പഴമൊഴികളും നമ്മൾ പണ്ട് മുതലേ കേട്ടിട്ടുള്ളതാണ്. എന്നാൽ അത്തരത്തിലൊരു കഥയാണ് മണി എന്ന നായയുടെ ജീവിതം എന്ന് തന്നെ പറയാം. സി. ഐ. ഡി മൂസയിലെയും റിംഗ് മാസ്റ്ററിലെയും തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നായകന്മാരോടൊപ്പം മനസിൽ സ്ഥാനം പിടിച്ചവയാണ് ചിത്രങ്ങളിലെ മൃഗങ്ങളും അത്തരത്തിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ താരമാണ് ഇപ്പോൾ മണി. രജനീകാന്ത് ചിത്രം കാലായിലൂടെയാണ് മണി ഏവർക്കും പ്രിയങ്കരനായി മാറിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് മണി ഏതൊരു സാധാരണ തെരുവ് നായയെയും പോലെയായിരുന്നു. മദ്രാസ് പട്ടണത്തിൽ അന്നത്തിനായി അലഞ്ഞു തിരഞ്ഞ നായ പെട്ടന്നായിരുന്നു മാണിയുടെ ഉയർച്ച.

Advertisement

കാലാ എന്ന ചിത്രത്തിന്റെ തുടക്കം മുതൽ സംവിധായകന്റെ മനസ്സിൽ രജനികാന്തിന്റെ ആ മാസ്സ് പ്രഭാവത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു നായയും ആലോചനയിൽ ഉണ്ടായിരുന്നു. അങ്ങനെ നായകളെ പരിശീലിപ്പുന്ന സൈമൺ എന്ന ഡോഗ് ട്രെയ്‌നറുടെ സഹായത്തോടെ അന്വേഷണം തുങ്ങിയത്. പല മുന്തിയ ഇനങ്ങളെ കാണിച്ചു എങ്കിൽ കൂടിയും അവർക്ക് അതൊന്നും താല്പര്യം തോന്നിയില്ല. അങ്ങനെയിരിക്കെയാണ് മണിയുടെ ചിത്രങ്ങളെടുത്ത്‌ അയക്കുന്നത്. ചിത്രം ഇഷ്ടപ്പെടുകയും മണി ചിത്രത്തിൽ അഭിനയിക്കുവാൻ എത്തുകയുമായിരുന്നു. മണിയെ പിന്നീട് സൈമൺ ഏറ്റെടുത്ത് പരിപാലിച്ചു ട്രെയിനിങ് നൽകി. രജനികാന്തിനൊപ്പം ചിത്രത്തിൽ അഭിനയിക്കുകയും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മണിക്ക് ഇപ്പോൾ വലിയ ഡിമാന്റാണ്. മൂന്ന് മൂന്നരക്കോടിയോളമാണ് മണിക്ക് ഇപ്പോൾ മണിക്ക് പറയുന്ന വില. എന്നാലും താൻ അവനെ വിട്ടു കൊടിക്കില്ല എന്നാണ് സൈമൺ പറയുന്നത്. മണിയുടെ കഥ സിനിമ ലോകത്തെ ഏവർക്കും ഇപ്പോൾ അത്ഭുതമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close