ജ്യോതികയുടെ ജിമ്മിക്കി കമ്മൽ അണിയറയിൽ ഒരുങ്ങുന്നു…

Advertisement

മൊഴി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജ്യോതികയും സംവിധായകൻ രാധാ മോഹനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കാട്രിൻ മൊഴി’. 10 വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജ്- ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മൊഴി’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മൊഴിയുടെ രണ്ടാം ഭാഗമാണോ ഈ ചിത്രം എന്ന നിലയിൽ പല വാർത്തകളും ആദ്യം വന്നിരുന്നു, അതെല്ലാം സംവിധായകൻ നിഷേധിക്കുകയും ചെയ്തിരുന്നു. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ ‘തുംഹാരി സുലു’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണ് ‘കാട്രിൻ മൊഴി’. ജ്യോതികയും ലക്ഷ്മി മൻചുവാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദിയിൽ നേഹ ദുപ്പിയുടെ റോൾ ലക്ഷ്മിയും വിദ്യാ ബാലന്റെ റോൾ ജ്യോതികയുമാണ് തമിഴിൽ കൈകാര്യം ചെയ്യുന്നത്. കോമഡി, ഫാമിലി എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു കോമഡി ഡ്രാമായായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കാട്രിൻ മൊഴി എന്ന സിനിമയിലെ ജ്യോതികയുടെയും ലക്ഷ്മിയുടെയും നൃത്ത രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മലയാളത്തിലെ സൂപ്പർഹിറ്റ് ഗാനമായ ജിമ്മിക്കി കമ്മൽ എന്ന ഗാനത്തിന് വേണ്ടിയാണ് ജ്യോതികയും ലക്ഷ്മിയും ‘കാട്രിൻ മൊഴി’ എന്ന ചിത്രത്തിൽ നൃത്തചുവുടകൾ വെക്കുന്നത്. സിനിമയിലെ തന്നെ ഏറ്റവും പ്രധാന്യമുള്ള നൃത്തരംഗവുമാണെന്നും സൂചനയുണ്ട്. ജിമ്മിക്കി കമ്മൽ ഗാനത്തിന്റെ അവകാശം സ്വന്തമാക്കി തമിഴ് വേർഷൻ ഇറക്കാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചത്, എന്നാൽ ഒടുക്കം ഒർജിനൽ വേർഷനിൽ തന്നെ നൃത്തരംഗം ഒരുക്കുകയായിരുന്നു. ഗാനത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗാനം വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീട്ടമ്മയിൽ നിന്ന് ആർ.ജെ സുലു എന്ന വ്യക്തിയായി ജ്യോതിക മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിധാർത്താണ് ജ്യോതികയുടെ ഭർത്താവായി ചിത്രത്തിൽ വേഷമിടുന്നത്. സിംബു ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എ. എച് കാസിഫാണ്. ബോഫ്ടാ മീഡിയ വർക്‌സിന്റെ ബാനറിൽ ധനജയൻ ഗോവിന്ദാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 18ന് ചിത്രം പ്രദർശനത്തിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close