
സൗത്ത് ഇന്ത്യയിൽ ഒരുക്കലാത്ത് ഏറെ ശ്രദ്ധ നേടിയിരുന്ന താരമാണ് ജ്യോതിക. 1998 ൽ ഡോളി സജ കെ രേഖനാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. 1999 ൽ പുറത്തിറങ്ങിയ അജിത്ത് നായകനായിയെത്തിയ സൂപ്പർഹിറ്റ് ചിത്രമായ വാലിയിലൂടെയാണ് ജ്യോതിക തമിഴ് സിനിമ ലോകത്തിലേക്ക് രംഗ പ്രവേശനം നടത്തിയത്. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയും വർഷങ്ങൾക്ക് ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് നടത്തുകയായിരുന്നു. ജ്യോതിക മുമ്പ് ചെയ്തിരുന്ന ഒരു പ്രവർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.


ഇറാ ശരവണൻ സംവിധാനം ചെയ്ത ജ്യോതിക ചിത്രം കുറച്ചു നാൾ മുമ്പ് തഞ്ചാവൂറിലെ ഒരു ഹോസ്പിറ്റലിൽ ചിത്രീകരിക്കുകയുണ്ടായി. രാജ മിറസ്ദുർ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ മോശം അവസ്ഥ കണ്ടതിനെ തുടർന്ന് ജ്യോതിക 25 ലക്ഷം രൂപ ഹോസ്പിറ്റൽ പുതുക്കി പണിയുവാൻ സംഭാവന ചെയ്യുകയുണ്ടായി. ചിത്രീകരണം നടന്ന സമയത്തെ ഹോസ്പിറ്റലിന്റെ അവസ്ഥയും ഇപ്പോഴത്തെ ഹോസ്പിറ്റലിന്റെ പുതിയ രൂപവുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. വലിയ തുക സംഭാവന ചെയ്‌തതിനോടൊപ്പം മെഡിക്കൽ ഉപകരണങ്ങളും, ബെഡും താരം ഹോസ്പിറ്റലിന് നൽകുകയുണ്ടായി. തമിഴ് നാട് ഹെൽത്ത് മിനിസ്റ്റർ വിജയ ഭാസ്‌കർ വഴിയാണ് ജ്യോതിക തുക കൈമാറിയത്. ഇപ്പോഴത്തെ ഹോസ്പിറ്റലിന്റെ ചിത്രങ്ങളിൽ പുതിയ പാർക്കുകളും കളർ പൈന്റിങ് നടത്തിയ ബ്ലോക്കുകളും കാണാൻ സാധിക്കും. നടി ജ്യോതികയുടെ പിറന്നാളാണ് ഇന്ന്. നടിയുടെ 42 ആം പിറന്നാൾ ദിനത്തിൽ തന്നെയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ ചർച്ചയായിരിക്കുന്നത്.

