നികുതിപ്പണം ചെലവാക്കി രൂപീകരിച്ചതാണ് ഹേമാ കമ്മിറ്റി; റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്; റിമ കല്ലിങ്കല്‍..!

Advertisement

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രസ്താവനയുമായി ഇപ്പോൾ നടി റിമ കല്ലിങ്കലും മുന്നോട്ടു വന്നിരിക്കുകയാണ്. നേരത്തെ നടി പാർവതി തിരുവോതും നടൻ പൃഥ്വിരാജ് സുകുമാരനും ഈ റിപ്പോർട്ട് പുറത്തു വിടണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. റിപ്പോർട്ട് പുറത്തു വിട്ടാൽ സിനിമ ലോകത്തെ ചില വിഗ്രഹങ്ങൾ ഉടയും എന്നും സിനിമയിലെ ചില കരുത്തരുടെ സ്വാധീനം മൂലമാണ് ആ റിപ്പോർട്ട് വെളിച്ചം കാണാത്തതു എന്നും പാർവതി ആരോപിച്ചപ്പോൾ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ ആണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ആണ് പൃഥ്വിരാജ് പറഞ്ഞത്.

Advertisement

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രൂപീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതില്‍ അഭിമാനമുണ്ട് എന്നും നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട് എന്നുമാണ് റിമ കല്ലിങ്കൽ പറയുന്നത്. ഇനി മുതൽ എല്ലാ സിനിമാ സെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കുമെന്നും അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട് എന്നും റിമ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണു ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ എന്നും നടി കൂട്ടിച്ചേർത്തു. റിപ്പോർട്ട് പുറത്തു വിടുന്നില്ല എന്നതിന്റെ പേരിൽ സർക്കാരിനെതിരെ വലിയ ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close