വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..!

Advertisement

പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തിയ ജോസഫ് മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. എന്തിരൻ 2 പോലെയുള്ള വമ്പൻ ചിത്രങ്ങൾ എത്തിയിട്ടും ജോസഫ് കാണാൻ പ്രേക്ഷകർ തീയേറ്ററുകളിലേക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ ചിത്രം നല്ല സിനിമകളെ പ്രേക്ഷകർ എന്നും നെഞ്ചോടു ചേർക്കും എന്നതിന്റെ പുതിയ ഉദാഹരണം ആണെന്ന് പറയാം. എം പദ്മകുമാർ എന്ന സംവിധായകൻ വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീർ ആണ്. ഈ ത്രില്ലെർ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജിന്റെ അസാമാന്യ പ്രകടനമാണ് ജോസഫിനെ ഇത്രയും വലിയ വിജയം ആക്കി മാറ്റുന്നത് എന്ന് പറയാം. മലയാള സിനിമാ ലോകത്തു നിന്നും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നുമൊക്കെ ജോജുവിനും ജോസഫിനും പ്രശംസ ഒഴുകിയെത്തുകയാണ്.

joseph new movie stills

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് ജോജു ജോർജ് അഭിനയിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, മാളവിക, ആത്മീയ തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ അനിൽ ജോൺസൺ ആണ് ജോസഫിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close