പത്തു കോടി ബഡ്ജറ്റിൽ മൂന്നു കപ്പലുകൾ സെറ്റിട്ടു സാബു സിറിൽ; മരക്കാർ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡമായി തന്നെ..!

Advertisement

മോഹൻലാൽ- പ്രിയദർശൻ ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി ബ്രഹ്മാണ്ഡ സെറ്റുകൾ ആണ് സാബു സിറിൽ ഒരുക്കിയിരിക്കുന്നത്. പത്തു കോടി രൂപയ്ക്കു ആണ് ഈ ചിത്രത്തിന് വേണ്ടി മൂന്നു കപ്പലുകൾ സാബു സിറിൽ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ കപ്പലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നാല് ഭാഷകളിൽ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശൻ തന്നെയാണ് രചിച്ചിരിക്കുന്നത്. മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, മധു, സിദ്ദിഖ്, രഞ്ജി പണിക്കർ , മുകേഷ്, നെടുമുടി വേണു, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ വിദേശത്തു നിന്നുള്ള നടീനടന്മാരും അഭിനയിക്കുന്നുണ്ട്.

നാല് സംഗീത സംവിധായകർ ജോലി ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി റോണി റാഫേൽ ഇപ്പോൾ തന്നെ രണ്ടു ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞു. ഡിസംബർ പത്തിന് ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോകുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. അടുത്ത വർഷം മാർച്ച് മാസത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്ന ഈ ചിത്രം 2020 ഇൽ മാത്രമേ റിലീസ് ചെയ്യൂ. വിദേശത്തു വെച്ചായിരിക്കും ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുക എന്ന് പ്രിയദർശൻ അറിയിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close