വിസ്മയമായി ജോസെഫ്; സൂപ്പർ താരങ്ങളില്ലാതെ എൺപതാം ദിവസം ഹൗസ്ഫുൾ ഷോയുമായി ജോജു ജോർജ് മാജിക്

Advertisement

നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തിയ ജോസഫ് മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ചു കൊണ്ട് 85 ദിവസം പ്രദർശനം തുടരുകയാണ്. 85-ആം ദിവസവും സൂപ്പർ താരങ്ങളിതെ ഒരു ചിത്രം നിറഞ്ഞ സദസിൽ ഓടുക എന്നത് അപൂർവങ്ങളിൽ അപൂർവമാണ് .ജോജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ചിത്രത്തിൽ താരം കാഴ്ചവെച്ചത് എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നു ..ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ചു ..

എം പദ്മകുമാർ എന്ന സംവിധായകൻ വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീരാണ് നാല് റിട്ടയർഡ് പോലീസ് ഓഫീസർമാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് പറയുന്നത്. 2018 നവംബർ 16-ന് റിലീസ് ചെയ്ത ചിത്രം 2018-ലെ മികച്ച സിനിമകളിൽ ഒന്നാണ് ജോസഫ് എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ്. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ജീവിതത്തിനിടയിൽ നേരിടേണ്ടി വന്ന ഒരു യഥാർത്ഥ ക്രൈം സംഭവത്തെ അടിസ്ഥാനമാക്കിയാണ് ജോസഫ് ഒരുക്കിയിരിക്കുന്നത്.

Advertisement

ജോജുവിനൊപ്പം, മാളവിക മേനോൻ, ദിലീഷ് പോത്തൻ, ആത്മിയ രാജൻ, ഇർഷാദ്, നെടുമുടി വേണു എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close