മലയാള സിനിമയ്ക്കു അഭിമാനമായി ജോജു ജോർജ് ചിത്രം വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

Advertisement

പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” എന്ന ജോജു ജോർജ് ചിത്രം ലോക പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് സന്തോഷവുമായി എത്തിച്ചേർന്നത്. ഈ ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ സംസ്ഥാന അവാർഡും നേടിയ ജോജു തന്റെ കരിയറിലെ സുവർണ്ണ നിമിഷങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. ഒട്ടേറെ ചിത്രങ്ങൾ ജോജുവിനെ നായകനാക്കി ഒരുങ്ങുന്നതിനു പുറമെ ഒരു നടൻ എന്ന നിലയിൽ മലയാളത്തിന്റെ അതിരുകൾ ഭേദിക്കുന്ന പ്രശസ്തിയാണ് ചോല പോലുള്ള ചിത്രങ്ങൾ ഈ നടന് സമ്മാനിക്കുന്നത്.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല എന്ന ഈ സിനിമ പ്രദർശിപ്പിക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ ഒറിസോണ്ടി വിഭാഗത്തിൽ ചോല തിരഞ്ഞെടുക്കപ്പെട്ടത് തന്നെ വലിയ അംഗീകാരം ആയാണ് ഏവരും കാണുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലചിത്രമേളയിൽ ഇതിനു മുൻ‌പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ് എന്നുള്ളതും ചോല എന്ന ഈ ചിത്രത്തിന്റെ നേട്ടത്തിന്റെ തിളക്കമേറ്റുന്നുണ്ട്.

Advertisement

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ഈ ചിത്രത്തിൽ സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് നിർമ്മാണ പങ്കാളികൾ ആയി എത്തിയിരിക്കുന്നത്. ജോജു ജോർജിനൊപ്പം നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവർ ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിമിഷ സജയനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രം ആണ്.

ഈ ചിത്രത്തിൻറ്‍റെ സംവിധായകൻ സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന ചിത്രം രണ്ടു വര്ഷം മുൻപ് നെതർലാൻഡിലെ റോട്ടർ ഡാം, സ്വിറ്റ്സർലൻഡിലെ ജെനീവ, അർമീനിയയിലെ യെരവാൻ, മെക്സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്പെയിനിലെ വാലൻസിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close