100 ദിവസത്തോളം ജോലി ചെയ്ത ആ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം 1000 രൂപ മാത്രം; സിനിമാ പ്രേമിയായിരുന്ന ജോജു ജോർജിന്റെ വാക്കുകൾ ഇങ്ങനെ..!

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. നായകനായും സഹനടനായും വില്ലനായും ഹാസ്യ നടനായുമെല്ലാം മലയാള സിനിമാ പ്രേമികളെ രസിപ്പിച്ച ജോജു ജോർജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്. എന്നാൽ ഈ വിജയങ്ങൾ എല്ലാം കൈവരുന്നതിനു മുൻപ് ജൂനിയർ ആർട്ടിസ്റ്റ് ആയും വളരെ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടനായും ഒട്ടേറെ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ജോജു ജോർജ്. അങ്ങനെ ഒരു ചിത്രത്തിൽ ഏകദേശം 100 ദിവസത്തോളം ജോലി ചെയ്തിട്ടും ജോജു ജോർജിന് ലഭിച്ച പ്രതിഫലം 1000 രൂപ മാത്രമാണ്. ഒരുപക്ഷേ ആ ചിത്രത്തിൽ ജോലി ചെയ്ത ജൂനിയർ ആര്ടിസ്റ്റുകൾക്ക് പോലും അതിൽ കൂടുതൽ കിട്ടിയിരിക്കാമെന്നും ജോജു പറഞ്ഞു. പക്ഷെ തനിക്ക് കിട്ടിയ പ്രതിഫലത്തെ കുറിച്ചുള്ള പരാതികളോ പരിഭവങ്ങളോ ഇല്ലാത്തത് സിനിമയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണെന്നും അദ്ദേഹം മാധ്യമ അഭിമുഖത്തിൽ പറയുന്നു.

സിനിമയിൽ കേറാൻ ആഗ്രഹിക്കുന്നവരെ ഇൻഡസ്ട്രി ചൂഷണം ചെയ്തു എന്നൊരു സന്ദേശം ജോജു ഈ പറഞ്ഞ കാര്യത്തിൽ ഇല്ലേ എന്നായിരുന്നു അപ്പോൾ അവതാരകന്റെ അടുത്ത ചോദ്യം. അതിനു ജോജു പറഞ്ഞ മറുപടി, അങ്ങനെയൊന്നുമില്ല എന്നാണ്. കാരണം പുതുതായി വരുന്ന എല്ലാവർക്കും വലിയ പ്രതിഫലം കൊടുക്കാൻ ഒരു നിർമ്മാതാവിന് സാധിക്കില്ല എന്നും, ആ നടൻ തനിക്ക് കിട്ടുന്ന വേഷം അഭിനയിച്ചു മനോഹരമാക്കി, ആ ചിത്രം വിജയിക്കുക കൂടി ചെയ്യുമ്പോൾ ആണ് അയാൾ മികച്ച പ്രതിഫലം കിട്ടുന്ന ഒരു നടനായി മാറുന്നതെന്ന് ജോജു പറയുന്നു. അതുപോലെ ജൂനിയർ ആര്ടിസ്റ്റുകൾക്ക് ഇപ്പോൾ കൃത്യമായ പ്രതിഫലം സിനിമയിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close