കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എം പദ്മകുമാർ- ജോജു ജോർജ് ചിത്രമായ ജോസഫ് ഗംഭീര നിരൂപ പ്രശംസയും പ്രേക്ഷകരുടെ കയ്യടിയും നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഉത്തരം , പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാളത്തിലെ ക്ലാസ്സിക്ക് കുറ്റാന്വേഷണ സിനിമകളുടെ പട്ടികയിലേക്ക് ജോസഫിനെയും കൂടി ചേർത്ത് വെക്കാം എന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. ഒരു കൂട്ടം വിരമിച്ച പോലീസ് ഉദ്യോഗസ്തര്‍ രഹസ്യമായി അന്വേഷിക്കുന്ന ഒരു കേസ് ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ്‌കാരൻ ആയ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഒരു പക്കാ ത്രില്ലെർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ് എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.
ദിലീഷ് പോത്തൻ, ഇർഷാദ്, ജെയിംസ് ഏലിയാ, സുധി കോപ്പാ എന്നിവർ മികച്ച പ്രകടനവുമായി ജോജുവിന് ഒപ്പം ചേരുമ്പോൾ പ്രകടന മികവ് കൊണ്ട് ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഷാഹി കബീർ ഒരുക്കിയ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. അദ്ദേഹം തന്റെ പരിചയ സമ്പത്ത് മുതലാക്കി ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എം പദ്മകുമാർ എന്ന സംവിധായകൻ ഒരു ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. അദ്ദേഹം തന്റെ കയ്യൊപ്പു ചാർത്തിയ ചിത്രമായി മാറി ജോസഫ്.
ജോജു എന്ന നടന്‍റെ സിനിമ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരിക്കും ജോസഫ് എന്ന സിനിമയും കഥാപാത്രവും എന്ന് പറയാം നമ്മുക്ക്. രെഞ്ജിൻ രാജ് എന്ന സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങൾ മനോഹരമായപ്പോൾ മനേഷ് മാധവൻ നൽകിയ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ ജീവനായി മാറി. കിരൺ ദാസ് ആണ് ജോസെഫ് എഡിറ്റ് ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഏറെ നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ് ജോസഫ്. അനിൽ ജോൺസൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു. ചുരുക്കി പറഞ്ഞാൽ കലാമൂല്യമുള്ളതും എന്നാൽ ത്രിലിംഗ് ആയതുമായ ഒരു ഗംഭീര ചലച്ചിത്രാനുഭവം ആണ് ജോസെഫ് എന്ന് നമ്മുക്ക് പറയാം.