വീണ്ടും ചരിത്രം സൃഷ്ടിച്ചു ജോജു ജോർജ് ചിത്രം ചോല..!

Advertisement

പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” എന്ന ചിത്രത്തിന് ഇന്നലെ ലഭിച്ചത് പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് വേൾഡ് പ്രീമിയർ ആണ്. മലയാള സിനിമയുടെ അഭിമാനമുയർത്തിക്കൊണ്ടാണ് ഇന്നലെ ഈ ചിത്രം പ്രദർശിപ്പിച്ചത്. സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ, ഷാജി മാത്യു എന്നിവരാണ് റെഡ് കാർപ്പറ്റ് വേൾഡ് പ്രീമിയറിന്റെ ഭാഗമായി അവിടെ എത്തിയത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ലഭിച്ച പ്രശംസക്ക് ശേഷം ജോജു ജോർജ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ലോക സിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദർശിപ്പിച്ചത്.

വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. അധികം വൈകാതെ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന ചോലയിൽ ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ഒരുപാട് വർഷങ്ങൾക്കുശേഷം മുൻപ് പ്രഗത്ഭ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കൂത്ത് എന്നീ ചിത്രങ്ങൾ ആണ് ഇതിനു മുൻപ് വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾ. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആയി എത്തിയിരിക്കുന്നത് സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ്. ഒരു വലിയ അംഗീകാരം തന്നെയാണ് മലയാള സിനിമയ്ക്കു വേണ്ടി ഈ റെഡ് കാർപെറ്റ് പ്രീമിയറിലൂടെ ചോല എന്ന ചിത്രം നേടിയെടുത്തിരിക്കുന്നതു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close