ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പുകളിൽ ഒന്നായ ജി എൻ പി സിക്ക് ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈ കോർത്ത് ജോജു ജോർജ്..!

Advertisement

ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത നടൻ ജോജു ജോർജിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശം എന്ന അംഗീകാരം ലഭിച്ചത്. എന്നാൽ അന്ന് തന്നെ ജോജു ഏവരോടും പറഞ്ഞ കാര്യം ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ഈ നേട്ടത്തിൽ അല്ല എന്നാണ്. അതിനു പകരം കാല വർഷ കെടുതിയിൽ പെട്ടുഴലുന്ന നമ്മുടെ നാടിനൊപ്പം നില്ക്കാൻ ആണ് ജോജു പറഞ്ഞത്. ആ വാക്കുകളെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മകളിൽ ഒന്നായ, കേരളത്തിലെ ജി എൻ പി സി ക്കു ഒപ്പം കൈ കോർത്ത് കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗം ആവുകയാണ് ജോജു ജോർജ്. ജി എൻ പി സി കൂട്ടായ്മ വഴി വലിയ തോതിൽ ദുരിത ബാധിതർക്ക് സഹായം എത്തിക്കാനുള്ള കാര്യങ്ങൾ ശേഖരിച്ചു വരികയാണ്.

അപ്പോഴാണ് അതിനു വേണ്ടി ഏവരെയും പ്രേരിപ്പിച്ചു കൊണ്ടും അവർക്കൊപ്പം താനും ഉണ്ടെന്നു പറഞ്ഞു കൊണ്ടുമുള്ള ജോജു ജോർജിന്റെ വീഡിയോ ജി എൻ പി സി ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. താനൊരു സെലിബ്രിറ്റി ആയതു കൊണ്ട് തന്റെ വാക്കുകൾക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ സാധിക്കും എന്ന് കരുതി മാത്രമല്ല താനിത് പറയുന്നത് എന്നും തനിക്കു ഇത് അത്രമാത്രം പ്രാധാന്യം ഉള്ള വിഷയം ആയതു കൊണ്ടാണ് എന്നും ജോജു പറയുന്നു. കഴിഞ്ഞ തവണത്തെ പ്രളയം ബാധിച്ചവരിൽ ഒരാളാണ് താൻ എന്നത് കൊണ്ട് തന്നെ അതിന്റെ വിഷമം ഏറ്റവും നന്നായി മനസിലാക്കാൻ തനിക്കു കഴിയുന്നുണ്ട് എന്നും ജോജു പറഞ്ഞു. ഒരു ചെറിയ മെഴുകുതിരിയോ പുൽപ്പായയോ മുതൽ നമ്മുക്ക് പറ്റുന്ന എന്ത് ചെറിയ സഹായങ്ങളും നല്കാൻ എല്ലാവരും മുന്നോട്ടു വരണം എന്നും ജോജു അഭ്യർത്ഥിച്ചു. നിലമ്പൂരിലേക്കും വായനാട്ടിലേക്കും സാധന സാമഗ്രികൾ എത്തിക്കാൻ ഉള്ള വാഹനങ്ങൾ റെഡി ആണെന്നും ഇനി കിട്ടാവുന്ന അത്രേം സാധനങ്ങൾ ശേഖരിക്കുകയാണ് വേണ്ടത് എന്നും ജോജു പറയുന്നു. 2 മില്യണിൽ പരം അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ നിന്ന് ഇപ്പോൾ ഒരുപാട് പേര് സംഭാവനകളുമായി മുന്നോട്ടു വരുന്നുണ്ട്. എന്തായാലും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടുള്ള ജോജുവിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close