മോഹൻലാലിന് ശേഷം മലയാളത്തിൽ അത്തരമൊരു കഥാപാത്രം ചെയ്യാൻ ജോജു ജോർജ്..!

Advertisement

ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു, പിന്നീട് സഹനടനും ഹാസ്യ നടനും വില്ലനും നായകനുമായുമൊക്കെ അഭിനയിച്ചു കയ്യടി നേടിയ നടനാണ് ജോജു ജോർജ്. ഇതിനു പുറമെ നിർമ്മാതാവ് കൂടിയായ ജോജു, വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു താരം എന്ന നിലയിലും നടനെന്ന നിലയിലും മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ കൈ നിറയെ പ്രോജക്ടുകളുമായി ഏറെ തിരക്കിലുള്ള ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജില്ലം പെപ്പെരെ. 75 വയസ്സുള്ള വൃദ്ധന്റെ വേഷത്തിൽ ആണ് ജോജു ജോർജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് കൂടാതെ, അൽഷിമേഴ്‌സ് രോഗി കൂടിയായാണ് ജോജു പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

കംപ്ലീറ്റ് ആക്ടർ മോഹൻലാലിലൂടെയാണ് അൽഷിമേഴ്‌സ് രോഗിയായ നായക കഥാപാത്രത്തെ വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളത്തിൽ കണ്ടത്. ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ആയി മാറിയ തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ ആയിരുന്നു അത്. ഇപ്പോഴിതാ ജില്ലം പെപ്പെരെ എന്ന ഈ ചിത്രത്തിലൂടെ അൽഷിമേഴ്‌സ് രോഗിയായുള്ള ജോജുവിന്റെ പകർന്നാട്ടം നമ്മൾ കാണാൻ പോവുകയാണ്. നവാഗതനായ ജോഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ രണ്ടു കാലങ്ങളാണ് അവതരിപ്പിക്കുന്നത്. അവസാന ഘട്ടത്തിൽ പ്രധാന കഥാപാത്രം ഒരു അൽഷിമേഴ്‌സ് രോഗിയായി മാറുകയും അയാളുടെ ഓർമ്മ നഷ്ടമാകുകയും ചെയ്യുന്നു. ഒരു ആന്തോളജി സിനിമ എന്ന് പറയാനാകില്ലെങ്കിലും നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന നാല് സംഭവങ്ങൾ ഈ സിനിമയിൽ ഒരുമിച്ച് കൊണ്ടുവരുന്നുണ്ട് എന്നും സംവിധായകൻ പറയുന്നു. പ്രശസ്ത സംവിധായകൻ മേജർ രവി നിർമിക്കുന്ന ഈ ചിത്രത്തിൽ മേജർ രവി, ഷെഹിൻ സിദ്ദിഖ്, അഞ്ജു ബ്രഹ്മാസ്മി, താളവാദ്യ കലാകാരന്മാരായ ആട്ടം ശരത്, രാഗ എന്നിവരും അഭിനയിക്കുന്നുണ്ട്. തൃശ്ശൂരിലെ ആട്ടം കലാസമിതിയിലെ കലാകാരന്മാരും ഭാഗമായി എത്തുന്ന ഈ സിനിമയുടെ പ്രമേയം, താളവാദ്യ രംഗത്തെ വിവേചനമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close