കേരളത്തിന്റെ മത സൗഹാർദ സംസ്കാരത്തെ പുകഴ്ത്തി ബോളിവുഡ് താരം ജോൺ എബ്രഹാം..!

Advertisement

പ്രശസ്ത ബോളിവുഡ് താരം ജോൺ എബ്രഹാം കേരളത്തെ കുറിച്ച് ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം ആയി മാറിയിരിക്കുകയാണ്. കേരളത്തിലെ മത സൗഹാർദ്ദപരമായ സംസ്കാരത്തെ പുകഴ്ത്തിയാണ് ജോൺ എബ്രഹാം സംസാരിക്കുന്നതു. അദ്ദേഹം ആ പറയുന്ന വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കേരളമെണ്ടും പ്രചരിക്കുകയാണ്‌. രാജ്യം മുഴുവൻ മോദി ഫാക്ടർ ബാധിച്ചപ്പോൾ എന്ത് കൊണ്ട് കേരളം അതിനെ അതിജീവിച്ചു എന്നായിരുന്നു അവതാരകൻ ജോൺ അബ്രഹാമിനോട് ചോദിച്ച ചോദ്യം. അതിനുള്ള ജോൺ അബ്രഹാമിന്റെ മറുപടി കേരളത്തിന്റെ സൗന്ദര്യം അതാണ് എന്നാണ്. ഒരു പത്ത് മീറ്റർ അകലത്തിൽ എല്ലാ മതങ്ങളെയും ഉൾകൊള്ളാൻ കഴിയുന്ന സ്ഥലമാണ് കേരളം എന്നും അമ്പലവും മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും എല്ലാം ഒരേ പോലെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത് കാണാൻ സാധിക്കുമെന്ന പ്രത്യേകതയിൽ ഉണ്ടാകുന്ന സൗന്ദര്യം ആണത് എന്നും അദ്ദേഹം പറയുന്നു.

സമാധാനത്തോടെ പ്രശ്നങ്ങളെ അതിജീവിച്ച് ജീവിതം നയിക്കുന്നവരുടെ നാട് എന്നാണ് ജോൺ എബ്രഹാം കേരളത്തെ വിശേഷിപ്പിക്കുന്നത്. മത സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും ഇടമായി കേരളം നിലനിൽക്കുന്നു എന്നും അതാണ് താങ്കൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എന്നും അവതാരകനോട് ബോളിവുഡ് താരം പറയുന്നു. അതുപോലെ അതിനുള്ള മറ്റൊരു കാരണമായി നിൽക്കുന്നത് കമ്യൂണിസമാണ് എന്നും ജോൺ എബ്രഹാം കൂട്ടിച്ചേർത്തു. ഇന്ന് കാണുന്ന കേരളത്തിന് അടിത്തറ പാകിയത് കമ്യൂണിസമാണ് എന്നും അതിൽ നിന്നാണ് കേരളം എല്ലാം പൊളിച്ചെഴുതിയതും നേടിയെടുത്തതും എന്ന കാര്യവും ജോൺ എബ്രഹാം എടുത്തു പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close