മമ്മൂട്ടി ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പം സൂപ്പർ ഹിറ്റ് സംവിധായകൻ; ബിഗ്- ബഡ്ജറ്റ് ത്രില്ലർ ഒരുങ്ങുന്നു

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ദി പ്രീസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രതിഭയാണ് ജോഫിൻ ടി ചാക്കോ. 2021 ഇൽ പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് ഈ യുവ സംവിധായകൻ. ആസിഫ് അലിയെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഇത്തവണ ജോഫിൻ ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്ക പൂർത്തിയാക്കിയതിന് ശേഷമാകും ആസിഫ് അലി ജോഫിൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. ജോഫിന്റെ ആദ്യ ചിത്രമായ ദി പ്രീസ്റ്റ് നിർമ്മിച്ച ആന്റോ ജോസഫ് തന്നെയാണ് രണ്ടാം ചിത്രവും നിർമ്മിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി- ഭരതൻ ടീമിന്റെ കാതോട് കാതോരം റിലീസ് ആയ കാലത്തെ കഥയാണ് പറയാൻ പോകുന്നതെന്നാണ് സൂചന.

രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്കയിലെ ആക്ഷൻ രംഗങ്ങളുടെ പരിശീലനത്തിനിടെ പരിക്കേറ്റ ആസിഫ് അലി ഇപ്പോൾ വിശ്രമത്തിലാണ്. മൂന്നു മാസത്തോളം ആസിഫിന് വിശ്രമം വേണ്ടി വരുമെന്നാണ് വാർത്തകൾ പറയുന്നത്. അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്കയിൽ 12 ഓളം ആക്ഷൻ രംഗങ്ങളാണുള്ളത്. ഗോദ, നയൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വാമിക ഗബ്ബി നായികാ വേഷം ചെയ്യുന്ന ടിക്കി ടാക്കയിൽ ലുക്മാൻ അവറാൻ, സഞ്ജന നടരാജൻ, സന്തോഷ് പ്രതാപ്, ഹരിശ്രീ അശോകൻ എന്നിവരും വേഷമിടുന്നുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close