ജിയോ ഫിലിംഫെയർ അവാർഡ് മലയാള സിനിമയുടെ അവാർഡ് ജേതാക്കളുടെ മുഴുവൻ ലിസ്റ്റ് ഇതാ..

Advertisement

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡ് നൈറ്റാണ് ജിയോ ഫിലിംഫയർ അവാർഡ്സ്. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങിയ ഭാഷങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകളും നല്ല പ്രകടനങ്ങളും കഴിഞ്ഞ വർഷം ഉടലെടുത്തു. സൗത്ത് ഇന്ത്യയിലെ എല്ലാ താരങ്ങളും ഒത്തുചേരുന്ന ഒരു അവാർഡ് നിശകൂടിയാണിത്. വോട്ടിങിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത് എന്നാൽ മലയാള സിനിമയിൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് ഈ വർഷം ഓരോ അവാർഡുകളും ലഭിച്ചിരിക്കുന്നത്.

മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ദിലീഷ് പോത്തൻ ചിത്രം ‘തൊണ്ടിമുതലും ദൃക്സാക്ഷി’ യാണ്, അതുപോലെ മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തനും മികച്ച നടനുള്ള പുരസ്കാരം ഫഹദിനും തൊണ്ടി മുതൽ ദൃക്‌സാക്ഷിയിലൂടെ ലഭിച്ചു. ടേക്ക് ഓഫ്‌ എന്ന ചിത്രത്തിലെ സ്വഭാവിക അഭിനയത്തിന് പാർവതിയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മായനദിയിലെ പ്രകടനത്തിന് ക്രിട്ടിക്സിന്റെ മികച്ച നടനായി ടോവിനോയെ തിരഞ്ഞെടുത്തു, ക്രിട്ടിക്സിന്റെ മികച്ച നടിയായി ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് ലഭിക്കുകയുണ്ടായി. പുതുമുഖ നായികയായി ഐശ്വര്യ ലക്ഷ്മിക്കും പുതുമുഖ നായകനായി ആന്റണി വർഗീസിനെയും തിരഞ്ഞെടുത്തു. തൊണ്ടി മുതൽ ദൃക്‌സാക്ഷിയിൽ പോലീസ് ഓഫീസറായി മിന്നും പ്രകടനം കാഴ്ചവെച്ച അലൻസിയർക്ക് ബെസ്റ്റ് സപ്പോർട്ടിങ് റോൾ- മെയിൽ അവാർഡും ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ചിത്രത്തിലെ അമ്മ വേഷം അതിമനോഹരമായി കൈകാര്യം ചെയ്ത സാന്തി കൃഷ്ണക്ക് ബെസ്റ്റ് സപ്പോർട്ടിങ് റോൾ – ഫീമെയിൽ അവാർഡും ലഭിക്കുകയുണ്ടായി. മായനദിയിലെ ഗാനങ്ങൾക്ക് റെക്സ് വിജയൻ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച ഗായകനായി ഷാഹബാസ് അമനും മികച്ച ഗാനരചയ്താവിനുള്ള അവാർഡും അൻവർ അലിക്കും മായനദിയിലെ ‘മിഴിൽ നിന്നും’ എന്ന തുടങ്ങുന്ന ഗാനത്തിലൂടെ ലഭിച്ചു. കാമ്പൂജി സിനിമയിലെ ‘നടവാതിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന് കെ.സ് ചിത്രയെ മികച്ച ഗായികയായി തിരഞ്ഞെടുത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close