ലാലേട്ടന്റെ ജിമ്മിക്കി കമ്മൽ ഡാൻസ് സർവ്വകാല റെക്കോർഡുകൾ നേടുന്നു

Advertisement

മോഹൻലാലിന്റെ ബോക്സോഫീസ് പവർ മലയാളികൾക്ക് പരിചിതമാണ്. മലയാളത്തിലെ ആദ്യ 20 കോടി, 50 കോടി, 100 കോടി, 150 കോടി ക്ലബുകൾ എല്ലാം തുറന്നത് മോഹൻലാൽ ആണ്. ബോക്സോഫീസിലെ പോലെ സോഷ്യൽ മീഡിയയിലും തന്റെ പവർ കാണിക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിൽ വരെ വൈറൽ ആയ ജിമ്മിക്കി കമ്മൽ ഗാനത്തിലൂടെയാണ് മോഹൻലാലിന്റെ പുതിയ നേട്ടം. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് ലോകമെമ്പാടും തരംഗമായി മാറിയ ജിമ്മിക്കി കമ്മൽ ഗാനത്തിന് മോഹൻലാൽ ചുവടു വെക്കുന്ന വീഡിയോ അദ്ദേഹം തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തത്. 66 ലക്ഷം ആളുകൾ ആണ് ഒരു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത്.

Advertisement

3 മണിക്കൂർ കൊണ്ടാണ് ജിമ്മിക്കി കമ്മൽ ഗാനം 20 ലക്ഷം വ്യൂസ് കടന്നത്. മോഹൻലാലിന്റെ തന്നെ വില്ലൻ മൂവി ട്രൈലെർ ഉണ്ടാക്കിയ, ഏറ്റവും വേഗത്തിൽ 20 ലക്ഷം വ്യൂസ് ഫേസ്ബുക്കിൽ നേടിയ മലയാളം വീഡിയോ എന്ന റെക്കോർഡ് ആണ് ജിമ്മിക്കി കമ്മൽ ഡാൻസ് വീഡിയോ തകർത്തത്.

വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ-ലാൽ ജോസ് ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ടു, വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും പാടിയ സോങ് ആണ് ജിമ്മിക്കി കമ്മൽ. ആവറേജിൽ താഴെ മാത്രം അഭിപ്രായം നേടിയ വെളിപാടിന്റെ പുസ്തകത്തിനെ ബോക്സോഫീസിൽ പിടിച്ചു നിർത്തിയതിൽ നിർണ്ണായകമായ പങ്കാണ് ഇന്ത്യക്കു അകത്തും പുറത്തും തരംഗമായ ഈ ഗാനം വഹിച്ചത്.

സിനിമയിൽ ഈ ഗാനത്തിൽ തകർത്താടിയതു ശരത് കുമാറും സംഘവും ആണ്. പ്രസന്ന മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close