മാമാങ്കത്തിന് പ്രശംസയുമായി ജീത്തു ജോസഫ്; ചരിത്രത്തോട് നീതി പുലർത്തി എന്ന് സംവിധായകൻ

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രം ആണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മാമാങ്കം കണ്ടു. ചാവേറുകളുടെ ചരിത്രത്തോട് നീതി പുലർത്തി. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രൻ മലയാള ചിത്രം സമ്മാനിച്ച മമ്മുക്കക്കും പദ്മകുമാറിനും കാവ്യാ ഫിലിം കമ്പനിക്കും അഭിനന്ദനങ്ങൾ. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് ഒപ്പം പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതൻ എന്ന ബാല താരവും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, അനു സിതാര എന്നിവരാണ് നായികാ വേഷം ചെയ്യുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ആരാധകർക്ക് ഒപ്പം തന്നെ ക്ലാസ് ആൻഡ് മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന എല്ലാ പ്രേക്ഷകരെയും ഒരേപോലെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും ഇതിന്റെ താര നിരയുടെ ഭാഗം ആണ്. സാങ്കേതികമായി ഉന്നത നിലവാരമാണ് ഈ ചിത്രം പുലർത്തിയത്. മികച്ച ഗാനങ്ങളും ദൃശ്യങ്ങളും സംഘട്ടന രംഗങ്ങളും ചിത്രത്തിന് മുതൽ കൂട്ടായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close