ഇത്രയും സിനിമ ചെയ്തിട്ടും തന്നെ ഏറ്റവും ടെൻഷനടിപ്പിച്ച ചിത്രം; വെളിപ്പെടുത്തി ജീത്തു ജോസഫ്

Advertisement

സുരേഷ് ഗോപി നായകനായ ഡിറ്റക്റ്റീവ് എന്ന ത്രില്ലർ ഒരുക്കിക്കൊണ്ടാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം മമ്മി ആൻഡ് മി എന്ന കുഞ്ചാക്കോ ബോബൻ ചിത്രം, മൈ ബോസ് എന്ന ദിലീപ് ചിത്രം, മെമ്മറീസ് എന്ന പൃഥ്വിരാജ് ചിത്രം, ദൃശ്യം എന്ന മോഹൻലാൽ ചിത്രം, ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി, കമൽ ഹാസനെ നായകനാക്കി ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, പൃഥ്വിരാജ് നായകനായി എത്തിയ ഊഴം, പ്രണവ് മോഹൻലാൽ നായകനായ ആദി, കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഹിന്ദി ചിത്രം ദി ബോഡി, കാർത്തി നായകനായ തമിഴ് ചിത്രം തമ്പി എന്നിവയാണ് ജീത്തു ജോസഫ് നമ്മുക്ക് മുന്നിലെത്തിച്ചത്. അതിൽ തന്നെ ദൃശ്യം മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രവുമായി മാറി. ഒട്ടേറെ ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ഈ ചിത്രം അനേകം അപൂർവ റെക്കോർഡുകളും നേടി. ഇപ്പോൾ മോഹൻലാൽ നായകനായ റാം എന്ന ചിത്രമൊരുക്കുകയാണ് ജീത്തു ജോസഫ്. വലിയ താരങ്ങളെയൊക്കെ വെച്ച് സിനിമ ഒരുക്കിയിട്ടുണ്ടെങ്കിലും താൻ ഏറ്റവും കൂടുതൽ ടെൻഷനടിച്ചു ചെയ്ത ചിത്രം മോഹൻലാലിന്റെ മകൻ പ്രണവ് അഭിനയിച്ച ആദി ആണെന്നാണ് ജീത്തു പറയുന്നത്.

കാരണം ആദി എന്ന ചിത്രം പ്രണവ് മോഹൻലാൽ എന്ന നടനെ നായകനായി ലോഞ്ച് ചെയ്ത ചിത്രമാണ്. എന്നാൽ ആ ലോഞ്ചിനെ പ്രിയദർശൻ പോലെയുള്ള മാസ്റ്റർ ഡിറക്ടർസ് വരെ ഏറെ പ്രതീക്ഷയോടെയും ടെൻഷനോടെയുമാണ് നോക്കി കണ്ടത് എന്നും ഒരിക്കലും ടെൻഷനായി കാണാത്ത ലാലേട്ടൻ വരെ ചുറ്റുമുള്ളവർ പറയുന്നത് കേട്ട് ഒരല്പം ടെൻഷനായി എന്നും ജീത്തു പറയുന്നു. പ്രണവിനെ ലോഞ്ച് ചെയ്യാൻ മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ ഏതു പ്രഗത്ഭ സംവിധായകനെ വേണമെങ്കിലും കിട്ടും എന്നിരിക്കെ, ലാലേട്ടനും സുചിത്ര ചേച്ചിയുമെല്ലാം പൂർണ്ണ വിശ്വാസത്തോടെ ആ ജോലി തന്നെ ഏൽപ്പിച്ചത് കൊണ്ട്, അതിന്റെ വലിയ ഒരു ഉത്തരവാദിത്വം തരുന്ന ഭാരമായിരുന്നു തനിക്കു ടെൻഷനായതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. എന്നാൽ ആദി ഒരു ബ്ലോക്ക്ബസ്റ്റർ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയെടുത്തത്. തകപ്പൻ ആക്ഷൻ പ്രകടനം കാഴ്ച വെച്ച് കൊണ്ട് പ്രണവ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close