ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ

Advertisement

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു.

Advertisement

ഒരു ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും , ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആദി പ്രദർശനത്തിന് എത്തുക അടുത്ത വര്ഷം ജനുവരിയിൽ ആയിരിക്കും.

ജനുവരി അവസാന വാരം കണക്കാക്കി ആണ് ആദിയുടെ റിലീസ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രണയത്തിനു പ്രാധാന്യമില്ലാത്ത ഈ ചിത്രത്തിൽ പക്ഷെ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകും. അലമാര എന്ന ചിത്രത്തിലൂടെ നായിക ആയെത്തിയ അദിതി രവി, ലെന അത് പോലെ അനാർക്കലി എന്ന പ്രിത്വി രാജ് ചിത്രത്തിലെ നായിക പ്രിയ ഗോർ എന്നിവരാണ് ആ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്.

അതുപോലെ സഖാവ് , ഊഴം എന്ന ചിത്രത്തിലൊക്കെ വില്ലൻ വേഷം അവതരിപ്പിച്ച ടോണി ലൂക് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഷറഫുദ്ധീൻ, സിജു വിൽ‌സൺ , നെടുമുടി വേണു, മുകേഷ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്ന് വാർത്തകൾ ഉണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഒക്ടോബറോടെ ആദിയുടെ ചിത്രീകരണം അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close