ഇനി ചിരിക്കാലം; ബേസിൽ ജോസഫിന്റെ നുണക്കുഴിയുമായി ജീത്തു ജോസഫ്.

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് വീണ്ടും ഹാസ്യ ചിത്രവുമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി അഭിനയിക്കാൻ പോകുന്ന ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് നുണക്കുഴി എന്നാണ്. ബേസിൽ ജോസഫിനൊപ്പം ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് സൂചന. ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, സിദ്ദിഖ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വര്ഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. കൂമൻ, ട്വൽത് മാൻ എന്നെ സൂപ്പർ ഹിറ്റ് ജീത്തു ജോസഫ് ചിത്രങ്ങളുടെ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയും രചിച്ചിരിക്കുന്നത്.

ലയേഴ്‌സ് ഡേ ഔട്ട് എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ വിന്റേജ് ഫിലിംസ് ആയി ചേർന്ന് നിർമ്മാണം നിർവഹിക്കാൻ പോകുന്ന ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രം ബ്ലാക്ക് ഹ്യൂമറാണ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. സതീഷ് കുറുപ്പ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് ആണ്. വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരോടൊപ്പം സാഹിൽ ശർമ്മ, സൂരജ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഇപ്പോൾ മോഹൻലാൽ നായകനായ നേര് എന്ന ഇമോഷണൽ കോർട്ട് റൂം ഡ്രാമ സംവിധാനം ചെയുന്ന തിരക്കിലാണ് ജീത്തു ജോസഫ്. നേരും നുണക്കുഴിയും തീർത്തതിന് ശേഷം മോഹൻലാൽ തന്നെ നായകനായ റാം എന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രവും ജീത്തു ജോസഫ് പൂർത്തിയാക്കും. അതിനു ശേഷം രണ്ട് ബോളിവുഡ് ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാകും അദ്ദേഹം ചെയ്യുക. മോഹൻലാൽ നായകനായ ദൃശ്യം 3 യും ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന ചിത്രമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close