ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

Advertisement

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി. അദ്ദേഹം സംവിധായകനായി അരങ്ങേറിയ ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായ ആട് 3, 2025 ഏപ്രിൽ മാസത്തിൽ ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് . റോജിൻ തോമസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കത്തനാർ പൂർത്തിയാക്കിയ ജയസൂര്യ ഇനി ചെയ്യുന്നത് ആട് 3 ആണെന്നാണ് റിപ്പോർട്ട്.

നേരത്തെ ചിത്രത്തിന്റെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് മുന്നോട്ട് വന്നിരുന്നു. ഈ സീരീസിലെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ആട് 3 ഒരുക്കുക എന്നാണ് വാർത്ത. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ആട് ഒരു ഭീകര ജീവിയാണ് തീയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും, മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറി. അതിന് ശേഷം വന്ന ആട് 2 തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി.

Advertisement

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യ കൂടാതെ വിജയ് ബാബു, വിനായകൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ഇന്ദ്രൻസ്, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങിയവരും അണിനിരക്കും. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close