സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടൻമാർ ..!

Advertisement

2018 ലെ മികച്ച മലയാള സിനിമക്കും പ്രകടനങ്ങൾക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആകെ 104  ഫീച്ചർ  ചിത്രങ്ങൾ ആണ് അവാർഡിനായി മത്സരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത ചലച്ചിത്രകാരൻ കുമാർ സാഹ്നിയുടെ അധ്യക്ഷതയിൽ ഉള്ള ജൂറി ആണ് അവാർഡുകൾ നിർണ്ണയിച്ചത്. മികച്ച നടൻ, നടി, ചിത്രം എന്നിവക്കായി കടുത്ത പോരാട്ടം ആണ് നടന്നത് എന്ന് ജൂറി അഭിപ്രായപ്പെട്ടു. ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ  എന്നീ ചിത്രങ്ങളിലെ  ഗംഭീര പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടന്മാരായി തിരഞ്ഞെടുക്കപെട്ടപ്പോൾ  നടിക്കുള്ള അവാർഡ് ലഭിച്ചത് നിമിഷ സജയനു ആണ്. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

മികച്ച സ്വഭാവ നടൻ ആയി ജോസെഫിലെ പ്രകടനത്തിന് ജോജു ജോർജ് തിരഞ്ഞെടുക്കപെട്ടപ്പോൾ ഒരു ഞായറാഴ്ച എന്ന ചിത്രം ഒരുക്കിയ ശ്യാമ പ്രസാദ് ആണ് മികച്ച സംവിധായകൻ. അങ്കിൾ എന്ന ചിത്രത്തിന്റെ കഥയ്ക്ക് ജോയ് മാത്യു അവാർഡ് നേടിയപ്പോൾ മികച്ച തിരക്കഥക്കുള്ള അവാർഡ് നേടിയത് സുഡാനി ഫ്രം നൈജീരിയ രചിച്ച  മുഹ്‌സിൻ പരാരി  ആണ്.  മികച്ച ഡബ്ബിങ്ങിന് ഉള്ള അവാർഡ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ഷമ്മി തിലകൻ നേടിയപ്പോൾ മികച്ച ഗായകൻ ആയതു ജോസെഫിലെ പൂമുത്തോളെ എന്ന ഗാനത്തിന് വിജയ് യേശുദാസ് ആണ്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് കമ്മാര സംഭവത്തിലൂടെ സമീറ സനീഷ് സ്വന്തമാക്കി. ആമിയിലെ ഗാനത്തിന്  ശ്രേയ ഘോഷാൽ ആണ് മികച്ച ഗായിക ആയി മാറിയത് . കാന്തൻ ദി ലവർ  ഓഫ് കളർ  മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ടപ്പോൾ കെ യു മോഹനൻ  കാർബൺ എന്ന ചിത്രത്തിലൂടെ മികച്ച ക്യാമെറാമാനുള്ള അവാർഡ് നേടി. മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ), മികച്ച പശ്ചാത്തല സംഗീതം ബിജിബാല്‍ (ആമി), ജനപ്രിയ ചിത്രം – സുഡാനി ഫ്രം നൈജീരിയ, പ്രത്യേക പരാമര്‍ശം – സനല്‍കുമാര്‍ ശശിധരന്‍ (ചോല) എന്നിവയാണ് മറ്റു പ്രധാന അവാർഡുകൾ .

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close