പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തുവിലെ എന്റെ കരച്ചിൽ കണ്ടാൽ സഹിക്കാൻ പറ്റില്ല, അത്ര ബോറാണ്: ജയസൂര്യ

Advertisement

ജയസൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ചതിക്കാത്ത ചന്തു. റാഫി- മെക്കാർട്ടിൻ എന്നിവർ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം 2004ലാണ് പ്രദർശനത്തിനെത്തിയത്. വലിയ വിജയവും ഒരുപാട് നിരൂപ പ്രശംസയും നേടിയ ചിത്രം ഇന്നും മിനി സ്ക്രീനിൽ താരം തന്നെയാണ്. നായകനായി ജയസൂര്യ ഹാസ്യ രംഗങ്ങളിൽ എല്ലാം നിറഞ്ഞാടുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം ചതിക്കാത്ത ചന്തുവിലെ തന്റെ കരച്ചിൽ കണ്ടാൽ സഹിക്കാൻ പറ്റുകയില്ലയെന്നും അത്രയ്ക്ക് ബോറാണന്ന് അഭിപ്രായപ്പെടുകയുണ്ടായി. ചതിക്കാത്ത ചന്തുവിലെ ഒരു രംഗം ചൂണ്ടി കാട്ടിയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ ചന്തു എന്ന കഥാപാത്രം ഒരു കത്ത് വായിച്ചു കേട്ടത്തിന് ശേഷം അതോർത്ത് വൈകാരികമായി പ്രകടനം കാഴ്ചവെക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഏറെ വിഷാദനായി ഇരിക്കേണ്ട രംഗത്തിൽ മുഖത്ത് ഒരു ഭാവവും വന്നില്ലല്ലോ എന്ന് സംവിധായകൻ റാഫി തന്നോട് ചൂണ്ടിക്കാട്ടിയെന്ന് ജയസൂര്യ ഹാസ്യാത്മകമായി അഭിമുഖത്തിൽ പറയുകയുണ്ടായി. ആ സമയത്ത് എങ്ങനെ ഭാവം കൊടുക്കേണ്ടത് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഒരു നടന് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തെ കുറിച്ചും ജയസൂര്യ വ്യക്തമാക്കി. വേറെയൊരു വ്യക്തി ഡയലോഗ് പറയുമ്പോൾ അത് കേട്ട് കൊണ്ടിരിക്കാനാണ് ഏതൊരു നടനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയിൽ ഇന്നും പകരം വെക്കാൻ സാധിക്കാത്ത നടന്മാരിൽ ഒരാൾ തന്നെയാണ് ജയസൂര്യ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close