
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോള് ചെയ്യപ്പെട്ട ഒരു പരസ്യമാണ് പ്രശസ്ത മലയാള നടൻ ജയറാമും മകൾ മാളവികയും ഒരുമിച്ചഭിനയിച്ച മലബാർ ഗോൾഡിന്റെ പുതിയ പരസ്യം. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് ആ പരസ്യത്തിലൂടെ പുറത്തു വിട്ടത്. അച്ഛനും മകളുമായി തന്നെ വേഷമിട്ട ജയറാമും മാളവികയും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളിനിരകളായതു എന്നതാണ് കൗതുകകരമായ കാര്യം. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന പരസ്യത്തിലെ ജയറാമിന്റെ വാചകമാണ് ഏറ്റവും കൂടുതലായി ട്രോളന്മാർ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ട്രോളിനൊപ്പം മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ മാളവിക തന്നെ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇപ്പോൾ താൻ വിവാഹം കഴിക്കുന്നില്ല എന്നും എന്നാൽ നിങ്ങൾക്ക് വേണമെങ്കിൽ അതിനു ശ്രമിക്കാമെന്നും മാളവിക പറയുന്നു. ഇപ്പോഴത്തെ കൊറോണ ഭീതി കഴിഞ്ഞിട്ട് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വസ്ത്രം വാങ്ങാനുള്ള ബ്രാൻഡും മാളവിക നിർദേശിച്ചിട്ടുണ്ട്.
ഇതിനു താഴെ മാളവികയുടെ അമ്മയും നടിയുമായ പാർവതിയും കമെന്റ് ചെയ്തിട്ടുണ്ട്. എന്റെ ചക്കി കുട്ടൻ എന്നാണ് പാർവതിയുടെ കമന്റ്. ഈ കമന്റിന് താഴെയും ഒരുപാട് രസകരമായ മറുപടികളുമായി ആളുകൾ എത്തുന്നുണ്ട്. ഇനി ഇതിനെയും ട്രോൾ ചെയ്യരുത് എന്നാണ് വേറെ ചിലർ പറയുന്നത്. ഏതായാലും ആ ഒരൊറ്റ പരസ്യം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ പോപുലാരിറ്റിയാണ് മാളവിക ജയറാം നേടിയെടുത്തിരിക്കുന്നത്. ജയറാമിന്റെ മകൻ കാളിദാസ് സിനിമയിൽ സജീവമായതുപോലെ മാളവികയും സിനിമയിൽ വരുമോ എന്നാണ് പലരും ചോദിക്കുന്നത്.
https://www.instagram.com/p/B_HTfnTFbJo/