ധർമ്മ സങ്കടങ്ങളുള്ള ചെറുപ്പക്കാരനായി ജയറാം കലക്കില്ലേ? മോഹൻലാലിന്റെ ഈ സൂപ്പർഹിറ്റ് ചിത്രത്തിന് ആദ്യം മനസ്സിൽ കണ്ടത് ജയറാമിനെ

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാമിലി എന്റർട്ടയിനറുകളിൽ ഒന്നാണ് ബാലേട്ടൻ. 2003 ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവ് ആയിരുന്നു. വി.എൻ വിനു സംവിധാനം ചെയ്ത ബാലേട്ടൻ ഇന്നും മിനിസ്ക്രീനിൽ താരമാണ്. ടി. എ ഷാഹിദാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരുന്നത്. മോഹൻലാലിന്റെ ഈ സൂപ്പർഹിറ്റ് ചിത്രത്തിന് പിന്നിലെ വലിയൊരു കഥ സംവിധായകൻ വിനു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ആളൊഴിഞ്ഞ കോഴിക്കോട് ബീച്ചിൽ വെച്ചാണ് ഷാഹിദ് ബാലേട്ടൻ സിനിമയുടെ കഥ തന്നെ കേൾപ്പിക്കുന്നതെന്ന് വിനു വ്യക്തമാക്കി. അച്ഛൻ- മകൻ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണെന്നും ഒരു ഘട്ടത്തിൽ അച്ഛൻ മരിക്കുകയും അച്ഛന്റെ വാക്ക് സംരക്ഷിക്കാൻ മകൻ നടത്തുന്ന പോരാട്ടമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ഈ കഥയിൽ നായകനായി ആരാണ് മനസ്സിൽ എന്ന് തിരകഥാകൃത്തായ ഷാഹിദിനോട് ചോദിച്ചപ്പോൾ ധർമ്മ സങ്കടമുള്ള ചെറുപ്പക്കാരനായി ജയറാമിനെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാഹിദ് തന്നോട് കഥ മുഴുവനായി പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം മോഹൻലാലിന്റെയായിരുന്നു എന്ന് വിനു സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ എന്ന നടനിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ് ബാലേട്ടനിൽ ഉള്ളതെന്നും ജയറാം ഇത്തരം കഥാപാത്രങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ടെന്നും വിനു ഓർമ്മപ്പെടുത്തുകയുണ്ടായി. മോഹൻലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന ആശങ്ക ആ കാലത്ത് ഷാഹിദിന് ഉണ്ടായിരുന്നു. മോഹൻലാലിന്റെ നമ്പർ തിരഞ്ഞ് പിടിച്ചു കണ്ടുപിടിക്കുകയും തെങ്കാശിയിൽ മിസ്റ്റർ ബ്രഹ്മചാരിയുടെ ലൊക്കേഷനിൽ പോയാണ് കഥ കേൾപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്ന് ലാല്ലേട്ടൻ ചോദിച്ചപ്പോൾ ബാലേട്ടൻ എന്ന് പറഞ്ഞ ഉടനെ തന്നെ അദ്ദേഹത്തിന് കഥ കേൾക്കാതെ തന്നെ ഏറേ ഇഷ്ടമായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close