ജയറാമിന്റെ കരിയറിലെ ഉയർച്ചയും താഴ്ച്ചയും ചൂണ്ടിക്കാട്ടി ആരാധകൻ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത് താരം..

Advertisement

പഴയ മലയാള സിനിമകൾ വിലയിരുത്തുകയാണെങ്കിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാമായിരുന്നു. പച്ചയായ ജീവിതമാണ് ജയറാം ചിത്രങ്ങളിൽ കാണാൻ സാധിച്ചിരുന്നത്. ഹാസ്യ ചിത്രങ്ങളൾക്ക് കൂടുതൽ പ്രാധാന്യം നൽകിയ താരം ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് മുൻനിരയിലേക്ക് വന്നത്. ചില സംവിധായകരുടെ സ്ഥിരം നായകകഥാപാത്രവും ഇദ്ദേഹമായിരുന്നു. മോഹൻലാൽ- പ്രിയദർശൻ എന്നപ്പോലെയായിരുന്നു ഒരു കാലത്ത് രാജസേനൻ- ജയറാം കൂട്ടുകെട്ട്. ജയറാമിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’, അഭിനയ മികവ്കൊണ്ട് വിസ്മയം തീർത്ത ജയറാമിന്റെ പ്രകടനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു, വർഷങ്ങൾക്ക് ശേഷം വലിയൊരു തിരിച്ചു വരവ് കൂടിയായിരുന്നു അത്. 30 വർഷമായി മലയാള സിനിമയിൽ നിറസാനിധ്യമായിരുന്ന താരത്തിന് കരിയറിൽ ധാരാളം ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്.

ജയറാം എന്ന നടന്റെ കരിയറിലെ എല്ലാ സിനിമകളെയും കുറിച്ചും, ജയറാമിന്റെ നേട്ടങ്ങളെയും, ജയറാം എന്ന നടന് പറ്റി പോയ തെറ്റുകളെയും വ്യക്തമായി ചൂണ്ടി കാട്ടികൊണ്ട് മഹേഷ് ഗോപാൽ എന്ന വ്യക്തി ഒരു ലേഖനം എഴുതുകയുണ്ടായി. നിമിഷനേരംകൊണ്ട് കാട്ട് തീ പോലെ പോസ്റ്റ് പടരുകയും ഒടുക്കം സാക്ഷാൽ ജയറാം തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അദ്ദേഹം തന്റെ ലേഖനത്തിൽ ചൂണ്ടി കാട്ടുന്ന ഓരോ വാക്യങ്ങളും ഒരുപക്ഷേ ജയറാം എന്ന നടന്റെ കണ്ണ് തുറപ്പിക്കും എന്ന വിശ്വസത്തിലാണ് സിനിമ പ്രേമികളും, കുടുംബ പ്രേക്ഷകരും. അതുപോലെ ഭരതൻ, പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയ കലാകാരന്മാരുടെ വിയോഗം ശരിക്കും ബാധിച്ചത് ജയറാം എന്ന നടനെയാണന്ന് വ്യക്തമായി ചൂണ്ടികാണിക്കുന്നുണ്ട്. ഒരു കാലത്ത് ഹിറ്റുകൾ മാത്രം സമ്മാനിച്ചിരുന്ന രാജസേനൻ- ജയറാം കൂട്ടുകെട്ടിന്റെ അന്ത്യം ഇരുകലാകാരന്മാരുടെ കരിയർ വളരെ ദോഷകരമായി ബാധിച്ചു എന്നും ലേഖകൻ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. സാധാരണക്കാരായ ജയറാമിന്റെ അഭാവമാണ് കുടുംബ പ്രേക്ഷകർ അനുഭവപ്പെടുന്നതെന്നും പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ ജയറാം എന്ന നടന്റെ തിരിച്ചു വരവിൽ സന്തോഷം ഉണ്ടെന്നും അത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് ജയറാം എന്ന നടനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close