പഞ്ചവർണ്ണതത്തയുടെ വിജയത്തിൽ പ്രേക്ഷകർക്കും രമേഷ് പിഷാരടിക്കും നന്ദി പറഞ്ഞ് ജയറാം..

Advertisement

രമേഷ് പിഷാരടി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം പഞ്ചവർണ്ണതത്തയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് ജയറാം എത്തിയത്. പുറത്തിറങ്ങിയ ദിവസം മുതൽ മികച്ച നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനെ ഇത്രമേൽ വിജയമാക്കിയ പ്രേക്ഷകർക്കും സംവിധായകൻ രമേഷ് പിഷാരടിക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജയറാം ഇന്നലെ ഫേസ്ബുക്കിൽ എത്തിയത്. നിരവധി മോശം ചിത്രങ്ങളിലൂടെ പരാജയം നേരിട്ട തനിക്ക് ജനങ്ങൾ നൽകിയ വലിയൊരു തിരിച്ചുവരവാണ് ചിത്രമെന്ന് ജയറാം പറയുകയുണ്ടായി. ഇങ്ങനെയൊരു മികച്ച കഥാപാത്രത്തെ തനിക്ക് നൽകിയ രമേഷ് പിഷാരടി എന്ന തന്റെ സഹോദരനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിഷു റിലീസായി തന്നെ ഒരുപക്ഷെ ഈ ചിത്രം എത്തിയിരുന്നില്ലെങ്കിൽ മറ്റൊരു സാധാരണ ജയറാം ചിത്രമായി തകർന്നുപോയക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രവർത്തിച്ച നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നന്ദി പറഞ്ഞു കൂടിയാണ് ജയറാം ഫേസ്ബുക് വീഡിയോ അവസാനിപ്പിക്കുന്നത്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും നായകനായി എത്തിയ ചിത്രം പക്ഷിമൃഗാദികളെ പരിപാലിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുന്നു. ജയറാമിന്റെ ഇന്നേവരെ കാണാത്ത മേക്കോവറുകളും വ്യത്യസ്തമായ അഭിനയവുമാണ് ചിത്രത്തിൽ നമുക്ക് കാണാനാവുക. അനുശ്രീയാണ് ചിത്രത്തിലെ നായിക. ധർമ്മജൻ, അശോകൻ, സലിം കുമാർ, മല്ലിക സുകുമാരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനുവേണ്ടി മണിയൻപിള്ള രാജു ചിത്രം നിർമ്മിച്ചിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close