അപരനായി വന്നു അശ്വതിയുടെ മനം കവർന്ന ജയറാമിന് മലയാള സിനിമയിൽ മുപ്പതു വയസ്സിന്റെ ചെറുപ്പം..!

Advertisement

മലയാള സിനിമയിലെ ജനപ്രിയ നടനായ ജയറാം സിനിമയിൽ അരങ്ങേറിയിട്ടു മുപ്പതു വർഷം തികയുന്ന ദിവസം ആണ്. 1988 ഇൽ ആണ് മലയാള സിനിമയിലെ ഇതിഹാസമായ പി പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെ ജയറാം മലയാളത്തിൽ അരങ്ങേറിയത്. അതിനു ശേഷം ജനപ്രിയ നായകനായി വളർന്ന ജയറാം , നടി അശ്വതി എന്ന പാർവതിയും ആയി പ്രണയത്തിൽ ആവുകയും പിന്നീട് അശ്വതിയെ വിവാഹം കഴിക്കുകയും ചെയ്തു. താൻ സിനിമയിൽ വന്നിട്ടും അശ്വതിയെ കണ്ടു മുട്ടിയിട്ടും മുപ്പതു വർഷം തികയുന്നു എന്ന് പറഞ്ഞാണ് ജയറാം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പോസ്റ്റ് ഇട്ടതു. പാർവതിയോടൊപ്പമുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്തു കൊണ്ടാണ്രു ജയറാം ഈ വിവരം അറിയിച്ചത്. ഒരുപിടി മികച്ച ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുള്ള ജയറാം- പാർവതി ജോഡികൾ മലയാളത്തിലെ എക്കാലത്തെയും മികച്ച താര ജോഡികളിൽ ഒന്നായി ആണ് അറിയപ്പെടുന്നത്.

വിവാഹത്തിന് ശേഷം പാർവതി പിന്നീട് അഭിനയിച്ചിട്ടില്ല. ജയറാം അഭിനയം തുടങ്ങി മുപ്പതു വർഷം ആകുന്ന ഈ സമയത്തു ആണ് ജയറാം- പാർവതി ദമ്പതികളുടെ മകൻ കാളിദാസ് ജയറാം മലയാളത്തിൽ അരങ്ങേറാൻ പോകുന്നത്. കാളിദാസ് ജയറാം നായകൻ ആവുന്ന ആദ്യ മലയാള ചിത്രമായ പൂമരം അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. ജയറാം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ച വർണ്ണ തത്ത എന്ന ചിത്രത്തിൽ ആണ്. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ തല മൊട്ടയടിച്ച ക്ലീൻ ഷേവ് ചെയ്ത ലുക്കിൽ ആണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. ഇടക്കാലത്തു മോശം സമയത്തു കൂടി കടന്നു പോയ ജയറാം ഒരു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് ഈ ചിത്രത്തിലൂടെ തയ്യാറെടുക്കുന്നത് എന്ന് വ്യക്തം. ഒരുകാലത്തെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകന്മാരിൽ ഒരാളായിരുന്നു ജയറാം. മോഹൻലാൽ കഴിഞ്ഞാൽ കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച താരം ആയിരുന്നു ജയറാം. മലയാള സിനിമയിലെത്തി മുപ്പത് വർഷം ആഘോഷിക്കുന്ന ഈ നിമിഷത്തിലും ഒരിക്കൽ കൂടി കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരുപിടി പ്രൊജെക്ടുകളും ആയാണ് ജയറാം ഒരുങ്ങുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close