എന്റെ വീട് അപ്പൂന്റെയും ശേഷം ജയറാമും കാളിദാസും; ഒരുക്കുന്നത് സൂപ്പർഹിറ്റ് ടീം

Advertisement

മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് ജയറാം. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. മലയാളം കൂടാതെ ഒരുപാട് അന്യ ഭാഷ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവസാനമായി പുറത്തിറങ്ങിയ അല്ലു അർജ്ജുൻ നായകനായിയെത്തിയ അങ് വൈകുണ്ഠപുറത്ത് എന്ന ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെ തേടി ഒരുപാട് പ്രശംസകൾ വന്നിരുന്നു. വമ്പൻ താരനിരയുമായി ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് പുത്തം പുതു കാലയ്. തമിഴിലെ 5 ശ്രദ്ധേയറായ ഫിലിംമേക്കേഴ്‌സ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു. അന്തോളജി രൂപത്തിൽ അഞ്ച് ഷോർട്ട് ഫിലിമുകളായിട്ടാണ് അണിയിച്ചൊരുക്കുന്നത്. സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ഇളംമെയ് ഇതോ ഇതോ എന്ന ചിത്രത്തിൽ ആദ്യമായി ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുകയാണ്.

കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ഉർവശി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഇളംമയ് ഇതോ ഇതോ എന്ന ചിത്രത്തിൽ വേഷമിടുന്നു. നികേത് ബൊമ്മറെഡ്‌ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന സൂരറൈ പോട്രൂ എന്ന സൂര്യ ചിത്രത്തിൽ ക്യാമറയും, സംഗീത സംവിധാനവും ഇവരാണ് കൈകാര്യം ചെയ്തിരുന്നത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക്ക് സുബ്ബരാജ്, സുഹാസിനി മണി രത്‌നം എന്നിവരാണ് മറ്റ് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയം , പുതിയ തുടക്കം, രണ്ടാം അവസരം, പ്രതീക്ഷ തുടങ്ങിയ വിഷയങ്ങളെ അധകരമാക്കിയാണ് ഈ അന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്. പുത്തം പുതു കാലയ് ഒക്ടോബർ 16ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close