കഴിവുള്ള ഒരാളെ ഒരിക്കലും സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല; ദിലീപിനെക്കുറിച്ച് ജയറാം

Advertisement

ദിലീപിനെ പോലെ കഴിവുള്ള ഒരാളെ ഒരിക്കലും സിനിമയിൽ മാറ്റിനിർത്താൻ കഴിയില്ലെന്ന് ജയറാം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയറാമും സംവിധായകൻ കമലും കൂടി ഇക്കാര്യം വ്യക്തമാക്കിയത്. മിമിക്രി പരിപാടികളിലൂടെയായിരുന്നു ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ശ്രദ്ധ നേടിയത്. സിനിമയില്‍ അഭിനയിക്കുക എന്നത് ദിലീപിന്റെ സ്വപ്‌നമായിരുന്നു. അഭിനയിക്കാനെത്തിയ ദിലീപ് ഒടുവില്‍ അന്നത്തെ ഹിറ്റ്‌മേക്കർ സംവിധായകനായിരുന്ന കമലിന്റെ സംവിധായന സഹായി ആയി. ലാല്‍ ജോസും ആ സമയത്ത് കമലിന്റെ സംവിധാന സഹായി ആയിരുന്നു. ജയറാമാണ് ദിലീപിനെ കമലിന് പരിചയപ്പെടുത്തിയത്.

പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ദിലീപ് തന്റെ അടുത്തെത്തിയതെന്ന് കമൽ വ്യക്തമാക്കുന്നു. അക്കു അക്ബർ, ലാൽ ജോസ് തുടങ്ങിയവരെല്ലാം അസിസ്റ്റന്റ് ഡയറക്ടറായി ആ സമയത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തിൽ നോക്കാമെന്ന് ഞാൻ പറഞ്ഞു. വിഷ്‌ണുലോകം എന്ന ചിത്രമായിരുന്നു അത്. വരാൻ പറഞ്ഞ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി പ്രോഗ്രാം ഉണ്ടായിരുന്നതായി പിന്നീട് ആണ് അറിഞ്ഞത്. എന്നാൽ സമയത്ത് എത്താത്തത് മൂലം എനിക്ക് ദേഷ്യമുണ്ടായിരുന്നു. അതുകൊണ്ട് പകരക്കാരനായി മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറെ എടുത്തു. പിറ്റേ ദിവസം ദിലീപ് വന്നു. വേറെ ആളിനെ എടുത്തെന്നും അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ദിലീപ് മടങ്ങിപ്പോയി. അത് കണ്ടപ്പോൾ വിഷമം തോന്നി തിരിച്ച് വിളിച്ചാണ് ഞാൻ ചാൻസ് കൊടുത്തത്. പിന്നീട് കുറെ ചിത്രങ്ങളിൽ ദിലീപ് എനിക്കൊപ്പം അസിസ്റ്റന്റ് ആയി ജോലി നോക്കി. പതിയെ കൊച്ചുകൊച്ചു വേഷങ്ങളും ദിലീപ് ചെയ്യാനാരംഭിച്ചു. ജയറാം ചെയ്യേണ്ടിയിരുന്ന വേഷങ്ങൾ പോലും ദിലീപിനെ തേടിയെത്തിയെന്നും കമൽ പറയുന്നു. ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തില്‍ ഏറെ നിര്‍ണായകമായി മാറിയത് മാനത്തെ കൊട്ടാരം എന്ന ചിത്രമായിരുന്നു. ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെ ആണ് ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചത്. പിന്നീട് ആ പേര് തന്നെ സ്വീകരിക്കുകയായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close