ജയിലറിന്റെ മഹാവിജയം; രജനികാന്തിന് പുറമേ നെൽസണും ആഡംബര കാർ സമ്മാനിച്ചു കലാനിധി മാരൻ; വീഡിയോ കാണാം.

Advertisement

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചിച്ച് സംവിധാനം ചെയ്ത ജയിലർ തമിഴിലെ ഇൻഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പ് തുടരുമ്പോൾ, ചിത്രത്തിലെ നായകനും സംവിധായകനും കോടികളുടെ ലാഭ വിഹിതവും ആഡംബര കാറുകളും സമ്മാനിച്ചിരിക്കുകയാണ് സണ് പിക്ചേഴ്‌സ് ഉടമ കലാനിധി മാരൻ. ആഗോള ഗ്രോസ് ആയി 580 കോടി പിന്നിട്ട ജയിലർ സണ് പിക്ചേഴ്സിന് ഏറ്റവും വലിയ ലാഭം നേടിക്കൊടുത്ത ചിത്രമാണ്. അതിന്റെ സന്തോഷ സൂചകമായാണ് കലാനിധി മാരൻ കോടികളുടെ സമ്മാനവുമായി എത്തിയത്. സൂപ്പർസ്റ്റാർ രജനികാന്തിന് 100 കോടിയുടെ ലാഭ വിഹിതവും ഏറ്റവും പുതിയ മോഡൽ ബി എം ഡബ്യു എക്സ് 7 കാറും സമ്മാനിച്ച കലാനിധി മാരൻ, സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് സമ്മാനിച്ചത് ഏറ്റവും പുതിയ മോഡൽ പോർഷെ കാർ ആണ്.

കലാനിധി മാരന്റെ കയ്യിൽ നിന്ന് ലാഭ വിഹിതവും കാറിന്റെ താക്കോലും വാങ്ങുന്ന നെൽസന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ്നാട് നിന്ന് 200 കോടിയോളം നേടിയ ഈ ചിത്രം ആഗോള തലത്തിൽ 600 കോടിയെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. മലയാളി താരം വിനായകൻ വില്ലൻ വേഷം ചെയ്ത ജയിലറിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. രമ്യ കൃഷ്ണൻ, യോഗി ബാബു, ജാക്കി ഷെറോഫ്, സുനിൽ, വസന്ത് രവി, മിർണ്ണ മേനോൻ, വിടിവി ഗണേഷ്, റേഡിൻ കിങ്സ്‌ലി, തമന്ന ഭാട്ടിയ എന്നിവരാണ് ഇതിൽ വേഷമിട്ട മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിന് വേണ്ടി സംഗീതമൊരുക്കിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close