ചരിത്രത്തിൽ ഏറ്റവും ലാഭം നേടിയ ചിത്രമായി ജയിലർ; രജനീകാന്തിന് പുത്തൻ ബി എം ഡബ്ള്യു സമ്മാനിച്ച് സൺ പിക്ചേഴ്സ്; വീഡിയോ കാണാം.

Advertisement

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ഈ കഴിഞ്ഞ ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലർ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇതിനോടകം ആഗോള കളക്ഷൻ 570 കോടി പിന്നിട്ട ഈ ചിത്രം, തമിഴ്‌നാട്ടിൽ നിന്നും മാത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് കൂടിയാണ് കുതിക്കുന്നത്. 220 കോടി തമിഴ്‌നാട്ടിൽ നിന്നും നേടിയാൽ, മണി രത്‌നത്തിന്റെ മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ പാർട്ട് ഒന്നിനെ മറികടന്ന് തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറാൻ സാധ്യതയുള്ള ജയിലർ, ആഗോള കളക്ഷനായി 600 കോടി നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാവാനുള്ള കുതിപ്പിൽ കൂടിയാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം നേടിയ ചിത്രമായും മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, അതിന്റെ സന്തോഷ സൂചകമായി സൂപ്പർസ്റ്റാർ രജനീകാന്തിന് ഒന്നേകാൽ കോടി രൂപ വിലവരുന്ന ഏറ്റവും പുതിയ മോഡൽ ബി എം ഡബ്ള്യു എക്സ് 7 സമ്മാനിച്ചിരിക്കുകയാണ് സൺ പിക്ചേഴ്സ്.

സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ രജനീകാന്തിന് ബി എം ഡബ്ള്യു എക്സ് 7 താക്കോൽ കൈമാറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ ഒരു ലാഭവിഹിതവും സൺ പിക്ചേഴ്സ് രജനീകാന്തിന് സമ്മാനിച്ചിരുന്നു. മോഹൻലാൽ, ശിവ രാജ്‌കുമാർ എന്നിവർ അതിഥി വേഷം ചെയ്ത ജയിലറിൽ ജാക്കി ഷെറോഫ്, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ, വസന്ത് രവി, മിർണ്ണ മേനോൻ, സുനിൽ, വിടിവി ഗണേഷ്, റെഡിന് കിങ്സ്ലി, തമന്ന ഭാട്ടിയ എന്നിവരും വേഷമിട്ടിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close