ഞായറാഴ്ച മാത്രം 7 കോടി; കേരളത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജയിലർ.

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലറിന് കേരളത്തിൽ പുതിയ റെക്കോർഡ്. ഓപ്പണിങ് വീക്കെൻഡിൽ ഏറ്റവും വലിയ കലക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് ആണ് ജയിലർ സ്വന്തമാക്കിയത്. 24 കോടിയോളമാണ് ജയിലർ ആദ്യ 4 ദിവസം കൊണ്ട് കേരളത്തിൽ നിന്നും നേടിയത്. രജനികാന്തിനൊപ്പം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ വന്ന മോഹൻലാലും തരംഗമായതോടെയാണ് ഈ ബ്രഹ്മാണ്ഡ വിജയം ജയിലറിന് നേടാൻ കഴിഞ്ഞതെന്ന് വിതരണക്കാരായ ഗോകുലം മൂവീസും സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിൽ നിന്ന് ഇന്നലെ മാത്രം 7 കോടിയാണ് ജയിലർ നേടിയത്. ഇതിന് മുൻപ് കെ ജി എഫ് 2, ഒടിയൻ എന്നീ ചിത്രങ്ങൾ മാത്രമാണ് 7 കോടി രൂപ ഒരു ദിനം കേരളത്തിൽ നിന്നും ഗ്രോസ് ചെയ്തിട്ടുള്ളത്. കേരളത്തിലെ വീക്കെൻഡ് കളക്ഷൻ റെക്കോർഡിൽ 26 കോടി നേടിയ കെ ജി എഫ് 2 ന് മാത്രം പിന്നിലാണ് ഇപ്പോൾ ജയിലർ. ആദ്യ ദിനം 5 കോടി 80 ലക്ഷം നേടിയ ജയിലർ രണ്ടാം ദിനം നാലര ലക്ഷത്തിന് മുകളിലും മൂന്നാം ദിനം 6 കോടിക്ക് മുകളിലും കേരളത്തിൽ നിന്ന് നേടിയിരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് സണ് പിക്ചേഴ്‌സ് ആണ്. ആഗോള ബോക്‌സ് ഓഫീസിൽ ഇതിനോടകം 300 കോടിയാണ് ജയിലർ നേടിയ ഗ്രോസ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close