
മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ തന്നെ ഏറ്റവുമധികം ചിത്രങ്ങൾ അഭിനയിച്ച നടൻ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അങ്ങനെയിരിക്കെയാണ് അദ്ദേഹം 2012 ൽ അപകടത്തിൽ പെടുന്നതും ചലനശേഷി നഷ്ടപ്പെട്ടു സിനിമയിൽ നിന്നും മാറി നിന്നതും. എന്നാൽ അപകടത്തിലൂടെ ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പലപ്പോഴായി നവമാധ്യമങ്ങളിൽ മരിച്ചെന്നുള്ള വ്യാജവാർത്ത പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ കൊല്ലുന്നത് പതിവായി മാറിയിരുന്നു. വാർത്ത ചാനലുകാരുടെ ചിത്രങ്ങളിൽ എഡിറ്റ് ചെയ്താണ് ഇത്തരക്കാർ ജഗതിയുടെ വ്യാജ മരണ വാർത്ത സൃഷ്ടിച്ചത്. എന്നാൽ ഇടക്കാലത്ത് ഇതെല്ലം കുറഞ്ഞിരുന്നു എങ്കിലും വീണ്ടും സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രവർത്തികൾ വർദ്ധിച്ചു ഇതാണ് മകൾ പാർവ്വതി ഫേസ്‌ബുക്കിലൂടെ ലൈവിൽ വരാൻ ഉണ്ടായ കാരണം.
നിങ്ങൾക്ക് ജഗതി എന്ന നടനോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇത്തരം വാർത്തകൾ ഷെയർ ചെയ്യാതിരിക്കൂ എന്നാണ് പാർവ്വതി പറയുന്നത്. ഇങ്ങനെ അദ്ദേഹത്തെ കൊല്ലാകൊല ചെയ്യുമ്പോൾ അദ്ദേഹവും ഞങ്ങൾ കുടുംബവുമാണ് തകരുന്നത്. അദ്ദേഹത്തിനിപ്പോൾ വായിക്കുവാൻ കഴിയും പതിയെ സംസാരിക്കുന്നതും ഉണ്ട് അങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വരുന്ന മനുഷ്യൻ, ഇത്തരം വാർത്തകൾ കണ്ട് വളരെയധികം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്നും ഇത് തിരിച്ച് വരവിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും പാർവ്വതി പറഞ്ഞു. ഇനി അഥവാ അദ്ദേഹം മരിക്കുകയാണെങ്കിൽ ഞാൻ തന്നെ നിങ്ങളെ അറിയിക്കുമെന്നും ഇത്തരം വാർത്തകൾ ഷെയർ ചെയ്ത ഇനിയും ഉപദ്രവിക്കരുത് എന്നും പാർവ്വതി പ്രേക്ഷകരോട് കൈ കൂപ്പി അപേക്ഷിച്ചു. എന്തായാലും പാർവ്വതിയുടെ പ്രതികരണത്തോടെ ഇത്തരമുള്ള സോഷ്യൽ മീഡിയ പ്രചാരങ്ങൾ കുറയുമെന്നാണ് കരുതുന്നത്.