അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ആദ്യ ഗാനവുമായി ചാൾസ് എന്റർപ്രൈസസ്.

Advertisement

നവാഗതനായ ലളിതാ സുഭാഷ് സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒരപൂർവ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു പ്രേക്ഷകരുടെ ഇഷ്ടം നേടിയ ജഗതി ശ്രീകുമാർ- ഉർവശി ടീം ഒരിക്കൽ കൂടി ഒരുമിച്ചെത്തിയ കാഴ്ചയാണ് ഈ ഓഡിയോ ലോഞ്ച് സമ്മാനിച്ചത്. അപകടത്തിൽപ്പെട്ട് അഭിനയ ജീവിതത്തിൽ ഇടവേളയെടുക്കേണ്ടി വന്ന ജഗതി ശ്രീകുമാർ, വളരെ നാളുകൾക്ക് ശേഷമാണ് ഉർവ്വശിക്കൊപ്പം ഒരു വേദി പങ്കിട്ടത്. ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് തിരുവനന്തപുരത്തെ ലുലു മാളിലായിരുന്നു. സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി വരികൾ എഴുതി, മോഹനൻ ചിറ്റൂർ ആലപിച്ച ഇതിലെ ആദ്യ ഗാനവും ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് റിലീസ് ചെയ്തിട്ടുണ്ട്.

ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ഈ ഗാനം എത്തിയത്. ഉർവശിയെ കൂടാതെ കലൈയരസൻ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും അഭിനയിച്ച ഈ ചിത്രം, ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് പൊന്നപ്പൻ പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും എഡിറ്റ് ചെയ്തത് അച്ചു വിജയനുമാണ്. നർമ്മ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close