മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വേർതിരിവുകൾ; ജഗദീഷ് പറയുന്നു..!

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ജഗദീഷ്. 1980 കളിൽ സിനിമയിലെത്തിയ ജഗദീഷ് മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെയാണ്. കൂടുതലും ഹാസ്യ വേഷങ്ങൾ ആണ് ചെയ്തിട്ടുള്ളതെങ്കിലും നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള നടനാണ് അദ്ദേഹം. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളോടും വലിയ സൗഹൃദം സൂക്ഷിക്കുന്ന ജഗദീഷ് മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നു വിശദീകരിക്കുകയാണ്. കോളേജ് കാലഘട്ടം മുതലേ മോഹൻലാലുമായി ഉള്ള പരിചയം കൊണ്ട് തനിക്കു വ്യക്തിപരമായി ഏറ്റവും അടുപ്പം മോഹൻലാലിനോടാണെന്നു ജഗദീഷ് പറയുന്നു. മമ്മുക്ക തന്നോട് സംസാരിക്കുന്നതു തന്റെ കരിയറിന്റെ പുരോഗതിയെ കുറിച്ചും അത്തരം സീരിയസ് വിഷയങ്ങളെ കുറിച്ചും ആണെങ്കിൽ മോഹൻലാൽ സംസാരിക്കാറുള്ളത് തന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചൊക്കെയാണെന്നു ജഗദീഷ് പറയുന്നു.

Advertisement

വളരെ രസകരമായി സംസാരിക്കാനാണ് മോഹൻലാൽ ശ്രമിക്കുന്നതെന്നും ഹാസ്യം ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലൂടെയാണ് തങ്ങൾ തമ്മിലുള്ള സംസാരങ്ങൾ കൂടുതൽ സംഭവിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും തന്നെകുറിച്ചു പറയുന്ന നല്ല കാര്യങ്ങൾ മറ്റു പലരിൽ നിന്നുമാണ് താൻ കേട്ടറിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ഏറ്റവും നന്നായി ചേർന്ന് പോകാൻ തനിക്കു സാധിക്കാറുണ്ടെന്നും അതുപോലെ അവർക്കു രണ്ടു പേർക്കും ഇന്നും മലയാള സിനിമയിലെ പകരക്കാറില്ല എന്നും ജഗദീഷ് പറയുന്നു. അവരെപ്പോലെ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഏറ്റവും പെർഫെക്റ്റ് ആയി ചെയ്യാൻ സാധിക്കുന്നവർ വന്നാൽ മാത്രമേ അവർക്കു ഒരു വെല്ലുവിളിയെങ്കിലും ഉയർത്താൻ സാധിക്കു എന്നും ജഗദീഷ് വിശദീകരിക്കുന്നു. മോഹൻലാലിനൊപ്പം മാന്ത്രികം, ബട്ടർഫ്‌ളൈസ്, വന്ദനം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഉള്ള ജഗദീഷിന് മമ്മൂട്ടിക്കൊപ്പം ഹിറ്റ്‌ലർ, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങിയ വിജയ ചിത്രങ്ങളുമുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close