പാസ്റ്റർ പ്രകാശനായി കയ്യടി നേടാൻ ജാഫർ ഇടുക്കി. ഇനി ഉത്തരം ഒക്ടോബർ ഏഴിന് പ്രേക്ഷകരുടെ മുന്നിൽ

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജാഫർ ഇടുക്കി. ഹാസ്യ നടനായും സ്വഭാവ നടനായും നെഗറ്റീവ് വേഷത്തിലുമൊക്കെ മികച്ച പ്രകടനമാണ് ഈ നടൻ വിവിധ ചിത്രങ്ങളിലായി കാഴ്ച വെക്കുന്നത്. മിക്രി കലാകാരനായി രംഗത്ത് വന്നു നിരവധി വേദികളിൽ തിളങ്ങിയ ഈ പ്രതിഭ ഇപ്പോൾ പതിനേഴു വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തിലെ ലോഡ്ജിലെ ജീവനക്കാരൻ ബാബു എന്ന കഥാപാത്രമാണ് ഈ നടന്റെ അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ കഥാപാത്രം. പിന്നീട് ബിഗ് ബി, മഹേഷിന്റെ പ്രതികാരം, ജെല്ലിക്കെട്ട്, കെട്ട്യോളാണെന്റെ മാലാഖ, ഇഷ്‌ക്, അഞ്ചാം പാതിരാ, ചുരുളി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലെ പ്രകടനം ഈ നടന് വലിയ കയ്യടികൾ നേടിക്കൊടുത്തു. ഇപ്പോഴിതാ വീണ്ടുമൊരു മികച്ച കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് ജാഫർ ഇടുക്കി. ഇനി ഉത്തരമെന്ന ഫാമിലി ത്രില്ലറിലെ പാസ്റ്റർ പ്രകാശനെന്ന കഥാപാത്രമാണത്.

അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം ഒക്ടോബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ഇതിന്റെ ട്രൈലെർ വലിയ ഹിറ്റായി മാറിയിരുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്- ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ ആണ് നിർമ്മിക്കുന്നത്. അപർണ്ണ ബാലമുരളി, ജാഫർ ഇടുക്കി എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ഫാമിലി ത്രില്ലർ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇനി ഉത്തരം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close