ബോക്സ് ഓഫീസ് റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ചു ലൂസിഫർ; റെക്കോർഡുകളുടെ നീണ്ട ലിസ്റ്റ് ഇതാ..!

Advertisement

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമാവാൻ ഉള്ള കുതിപ്പിലാണ് ലൂസിഫർ എന്ന മോഹൻലാൽ ചിത്രം. മുരളി ഗോപി രചിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ആദ്യ ദിനം മുതൽ തന്നെ കേരളത്തിലും കേരളത്തിന് പുറത്തും ഈ ചിത്രം റെക്കോർഡുകളുടെ പെരുമഴയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് റിലീസ് ചെയ്തു ആറു ദിവസം പൂർത്തിയാവുമ്പോൾ ഈ ചിത്രം സൃഷ്‌ടിച്ച റെക്കോർഡുകളുടെ ഒരു ലിസ്റ്റ് നിങ്ങള്ക്ക് മുൻപിൽ എത്തിക്കുകയാണ് ഞങ്ങൾ.  

  • ലൂസിഫർ കേരളാ റെക്കോർഡ്‌സ്    
  • കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന         രണ്ടാമത്തെ  മലയാളം ചിത്രം (400  സ്ക്രീൻസ്. 417 സ്‌ക്രീനുകളിൽ         റിലീസ് ചെയ്ത ഒടിയൻ ആണ് ഒന്നാം സ്ഥാനത്തു)     
  • കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ         രണ്ടാമത്തെ ചിത്രം- 6.5 cr + ( ഒന്നാം സ്ഥാനത്തു ഒടിയൻ 7.22 cr )     
  • കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ ഷോകളും (1700 +)          ഫാൻസ്‌ ഷോകളും (250 ) കളിച്ച രണ്ടാമത്തെ മലയാള ചിത്രം (ഒന്നാമത്           ഒടിയൻ- 1950 + ഷോസ്, 409 ഫാൻ ഷോസ്)     
  • കേരളത്തിലെ ഏറ്റവും വലിയ വീക്കെൻഡ് ഗ്രോസ്സർ ( നാല് ദിവസം          കൊണ്ട് 22 കോടിക്ക് മുകളിൽ )     
  • *ആദ്യ നാല് ദിനവും 5 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ           ഒരേ ഒരു മലയാള ചിത്രം.     
  • ഏറ്റവും വേഗത്തിൽ ഓൾ കേരളാ കാർണിവൽ സിനിമാസിൽ നിന്ന്            ഒരു കോടിയും രണ്ടു കോടിയും പിന്നിട്ട ചിത്രം.     റിലീസ് കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ച ഏറ്റവും വലിയ കളക്ഷൻ          നേടിയ മലയാള ചിത്രം.       
  • ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ എക്സ്ട്രാ ഷോസ് കളിച്ച           മലയാള ചിത്രം.     
  • 100 മണിക്കൂർ തുടർച്ചയായി ഒരു തിയേറ്ററിൽ  പ്രദർശിപ്പിച്ച ആദ്യ           മലയാള ചിത്രം (ചങ്ങരംകുളം മാർസ് തിയേറ്റർ )     
  • കേരളത്തിലെ 400 സ്‌ക്രീനുകളിൽ ഒരാഴ്ചയോളം തുടർച്ചയായി           പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം.
  • 2 : ലൂസിഫർ റസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് 
  • റസ്റ്റ് ഓഫ് ഇന്ത്യയിലെ ഏറ്റവും വലിയ വീക്കെൻഡ് ഓപ്പണിങ് ലഭിച്ച         മലയാള ചിത്രം (4.9  cr )     
  • തമിഴ് നാട്ടിലെ ഏറ്റവും മികച്ച രണ്ടാമത്തെ വീക്കെൻഡ് കളക്ഷൻ          നേടുന്ന മലയാള ചിത്രം (ഒന്നാമത് ഒടിയൻ)     
  • റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഷോസ് ആദ്യ         വീക്കെൻഡിൽ കളിച്ച ചിത്രം.     
  • ബാംഗളൂരിൽ നിന്ന് ഏറ്റവും വേഗത്തിൽ ഒരു കോടിയും രണ്ടു    കോടിയും നേടിയ മലയാള ചിത്രം.     
  • കർണാടകയിലെ ഏറ്റവും വലിയ വീക്കെൻഡ് ഗ്രോസ് നേടിയ മലയാള         ചിത്രം.
  • 3 : ലൂസിഫർ ഓവർസീസ് റെക്കോർഡ്‌സ് 
  •    * ഗൾഫിലെ ഏറ്റവും വലിയ ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ നേടുന്ന         മലയാള ചിത്രം ( 22 cr +  )   
  • ആദ്യ വീക്കെൻഡിൽ ഗൾഫിൽ  ഏറ്റവും കൂടുതൽ അഡ്‌മിറ്റ്സ് വന്ന        മലയാള ചിത്രം , സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ചിത്രം. (ഒന്നാമത്        ബാഹുബലി 2 )     
  • അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ഗ്രോസ്സർ( ഇപ്പോൾ   കുതിക്കുന്നത്‌ 500k എന്ന മാന്ത്രിക സംഖ്യയിലേക്കു ).     
  • യു കെ (1.5 cr ) , ഓസ്ട്രേലിയ – ന്യൂസീലൻഡ് (70 ലക്ഷം )         എന്നിവിടങ്ങളിലെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് മലയാളം         ഗ്രോസ്സർ .     
  • മലയാളത്തിലെ ഏറ്റവും വലിയ വീക്കെൻഡ് ഓവർസീസ് ഗ്രോസ്സർ (29         കോടി)
  • ഇതെല്ലാം കൂടാതെ ചെറുതും വലുതുമായി അനേകം റെക്കോർഡുകൾ ആണ് ലൂസിഫർ സൃഷ്ടിക്കുന്നത്. നാല് ദിവസം കൊണ്ട് അമ്പതു കോടി ക്ലബ്ബിൽ കയറിയ ലൂസിഫർ ഏറ്റവും വേഗത്തിൽ ആ നേട്ടം കൈവരിക്കുന്ന മലയാള ചിത്രവുമായി. അഞ്ചാം ദിനം അറുപതു കോടി പിന്നിട്ടതോടെ മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും എത്തി ലൂസിഫർ. ഇപ്പോഴും ലൂസിഫർ റെക്കോർഡുകൾ തിരുത്തുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുകയാണ്. കേരളത്തിന് പുറത്തു പുലി മുരുകൻ സ്ഥാപിച്ച റെക്കോർഡുകൾ ഓരോന്നായി തകർക്കുന്ന ലൂസിഫർ ഫൈനൽ കളക്ഷനിൽ കേരളത്തിലെ പുലി മുരുകന്റെ 86 കോടി ഗ്രോസ് തകർക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
lucifer records
Advertisement

Copyright © 2017 onlookersmedia.

Press ESC to close