മമ്മൂട്ടിക്ക് കോമഡി ചേരില്ലെന്ന വാദം ശരിയല്ല; ആ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം ഞങ്ങളാണ്: സത്യന്‍ അന്തിക്കാട്..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രണ്ടു പതിറ്റാണ്ടിനു ശേഷം ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ രചിച്ച ആ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 പ്രതിസന്ധി മൂലമുള്ള ലോക്ക് ഡൌൺ സംഭവിച്ചത്. അതോടെ ആ ചിത്രം ഉടൻ ചെയ്യുന്നില്ല എന്നു സത്യൻ അന്തിക്കാട് തീരുമാനിച്ചു. അതിനു പകരം മറ്റൊരു ചിത്രം വേറെ താരത്തെ വെച് ആലോചിക്കുകയാണ് സത്യൻ അന്തിക്കാടിപ്പോൾ. ആ ചിത്രവും രചിക്കുന്നത് ഇക്ബാൽ കുറ്റിപ്പുറമാണ്. മമ്മൂട്ടി ചിത്രം അടുത്ത വർഷം ചെയ്യാമെന്നാണ് ഇപ്പോൾ പ്ലാൻ എങ്കിലും, ആ തിരക്കഥ ഇനി ഉപയോഗിക്കാൻ പറ്റുമോ എന്ന് പോലുമുറപ്പില്ല എന്നും സത്യൻ അന്തിക്കാട് മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, നമ്പർ വണ് സ്നേഹതീരം ബാംഗ്ലൂർ നോർത്, ഗോളാന്തര വാർത്ത, ഒരാൾ മാത്രം എന്നിവയാണ് സത്യൻ അന്തിക്കാട്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രങ്ങൾ. ഇതിൽ അർത്ഥം, കളിക്കളം എന്നിവ വിജയം നേടിയ ചിത്രങ്ങളുമാണ്. പക്ഷെ ഇവരുടെ ആദ്യ ചിത്രമായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് വലിയ പരാജയമായപ്പോൾ, മമ്മൂട്ടിക്ക് കോമഡി ചെയ്യാനറിയില്ല എന്ന വിമർശനം വലിയ രീതിയിൽ തന്നെയുണ്ടായി. എന്നാൽ ആ പറയുന്നത് ശരിയല്ല എന്നും ആ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം താനും ആ ചിത്രം രചിച്ച ശ്രീനിവാസനുമാണ് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ആ ചിത്രത്തിന്റെ കഥ രചിച്ചത് സത്യൻ അന്തിക്കാട് തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close