ലാൽ സാറിന്റെ കണ്ണുകളിൽ നോക്കി ഡയലോഗ് പറയുകയെന്നത് അത്ര എളുപ്പമല്ല; വില്ലനിൽ അഭിനയിക്കുമ്പോൾ ഷൂട്ടിംഗ് തീർത്ത് ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നുവെന്ന് വിശാൽ

Advertisement

തമിഴകത്തിന്റെ യുവതാരം വിശാൽ മലയാളത്തിലേക്ക് അരങ്ങേറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ‘വില്ലൻ’. ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിലാണ് വിശാൽ എത്തിയത്. ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനോടൊപ്പമുള അഭിനയമുഹൂർത്തങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിശാൽ.

ലാൽ സാറിന്റെ വീട്ടിലെ ഒരംഗത്തെപ്പോെലയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കുടുംബവും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും വിശാൽ പറയുന്നു. മലയാളത്തിലെ ഒരു സൂപ്പർതാരത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. എന്നാൽ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ അഭിനയിക്കാൻ കുറച്ച് കഷ്ടപ്പെട്ടുവെന്നും വിശാൽ വ്യക്തമാക്കി.

Advertisement

ക്ലൈമാക്സിലെ ആക്​ഷൻ രംഗങ്ങൾ ചിത്രീകരിച്ച ദിവസം ഇപ്പോഴും മറക്കാൻ കഴിയില്ല. ലാൽ സാറിനൊപ്പം നേർക്കുനേർ നിന്ന് സംസാരിക്കുന്ന രംഗമാണ്. ഡയലോഗ് മലയാളത്തിലാണ് പറയേണ്ടത്. ലാൽ സാറിന്റെ കണ്ണുകളിൽ നോക്കി ഡയലോഗ് പറയുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും വലിയ നടന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്ന പേടി മറച്ചുവച്ചാണ് ഞാൻ ഡയലോഗ് പറഞ്ഞത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വില്ലൻ സിനിമയുടെ ഈ രംഗത്ത് ഞാൻ വിയർത്ത് കുളിച്ചു. നെഞ്ചിടിപ്പ് കൂടിവന്നു. എങ്ങനെയങ്കിലും ആ രംഗം തീർത്ത് കാരവനിലേക്ക് ഓടി രക്ഷപ്പെടുകയെന്നതായിരുന്നു ലക്ഷ്യമെന്നും വിശാൽ പറയുന്നു. ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ, ഓരോ ഷോട്ട് കഴിയുമ്പോഴും സോറി, സോറി എന്ന് പറഞ്ഞിരുന്നുവെന്നും വിശാൽ ഓർത്തെടുക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close