കുടുംബസമ്മേതം ധൈര്യമായി കാണാം; ക്ലീൻ U സർട്ടിഫിക്കറ്റുമായി ‘നീരാളി’

Advertisement

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത അജോയ് വർമ്മയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘നീരാളി’. മലയാളത്തിലെ എവർഗ്രീൻ ജോഡികൾ എന്നറിയപ്പെടുന്ന നാദിയ മൊയ്ദു- മോഹൻലാൽ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമ ഇതുവരെ കാണാത്ത ഒരു പരീക്ഷണ ചിത്രമായിരിക്കും ‘നീരാളി’, റോഡ് ത്രില്ലർ ജേണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ വളരെ ചെറുപ്പമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ വില്ലനായിരുന്നു മോഹൻലാലിന്റെ അവസാമായി പുറത്തിറങ്ങിയ ചിത്രം. 8 മാസത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.

‘നീരാളി’ യുടെ സെൻസറിങ് കഴിഞ്ഞ ദിവസമായിരുന്നു, ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 123 മിനിറ്റുകൾ മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ത്രില്ലർ ജേണറിൽ അവതരിപ്പിക്കുന്നത് കൊണ്ടാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചതെന്ന് അജോയ് വർമ്മ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. നീരാളിയുടെ പോസ്റ്ററുകളും, ടീസറും, ഗാനങ്ങളും ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. സണ്ണി എന്ന കഥാപാത്രത്തിന്റെ ജീവൻ മരണ പോരാട്ടത്തെ കേന്ദ്രികരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാധാരണ മലയാള ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ‘നീരാളി’, പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത് മനുഷ്യ രൂപമല്ല, പകരം പ്രകൃതിയാണ്. ‘നീരാളി’ യുടെ കഥ കേട്ടതിന് ശേഷം മോഹൻലാൽ ഒട്ടും തന്നെ ആലോചിക്കാതെയാണ് ഡേറ്റ് നൽകിയതെന്ന് അജോയ് വർമ്മ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.

Advertisement

സാജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാസർ, ദിലീഷ് പോത്തൻ, പാർവതി നായർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീതം നിർവഹിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. എഡിറ്റിംഗ് വർക്കുകൾ സംവിധായകൻ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനും ചേർന്നാണ് പൂർത്തിയാക്കിയത്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രം ജൂലൈ 13ന് വമ്പൻ റീലീസോട് കൂടി പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close