ഇതിഹാസ 2 വരുന്നു ?

Advertisement

മൂന്നു വര്ഷം മുൻപ് മലയാളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഇതിഹാസ. അനീഷ് ലീ അശോക് രചിച്ചു ബിനു എസ് എന്ന നവാഗത സംവിധായകൻ ഒരുക്കിയ ഈ ഫാന്റസി കോമഡി ത്രില്ലർ ബോക്സ് ഓഫീസിൽ സർപ്രൈസ് വിജയം ആണ് നേടിയത്. ചെറിയ ബഡ്ജറ്റിൽ ഒരുക്കി വലിയ വിജയം നേടിയ ഇതിഹാസയിൽ ഷൈൻ ടോം ചാക്കോ, അനുശ്രീ, ബാലു വർഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഈ ചിത്രം ഇതിലെ ഫാന്റസി എലമെന്റ് കൊണ്ടും മേക്കിങ് ശൈലി കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Advertisement

ലഭിക്കുന്ന സ്ഥിതീകരിക്കാത്ത വിവര പ്രകാരം സൗബിൻ ഷാഹിർ ആയിരിക്കും ഇതിഹാസ 2 എന്ന രണ്ടാം ഭാഗത്തിൽ നായകൻ ആയി എത്തുകയെന്നാണ് കേൾക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തു വിടുമെന്നാണ് സൂചന.

രാജേഷ് അഗസ്റ്റിൻ , അരുൺ സോൾ എന്നിവർ ചേർന്നാണ് ഇതിഹാസ നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ- ടോവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സ്റ്റൈൽ എന്നൊരു ആക്ഷൻ ചിത്രവും ബിനു എസ് സംവിധാനം ചെയ്തിരുന്നു.

ഇപ്പോൾ ബിനു ആസിഫ് അലിയുടെ അനുജനും ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ ഈ വര്ഷം അരങ്ങേറ്റവും കുറിച്ച അസ്‌കർ അലിയെയും അപർണ്ണ ബാലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കാമുകി എന്നൊരു ചലച്ചിത്രം ഒരുക്കുന്നതിന്റെ തിരക്കിൽ ആണ്.

മൂന്നു വർഷം മുൻപേ ഒരു ഒക്ടോബർ 10 നു ആണ് ഇതിഹാസ റിലീസ് ചെയ്തത്. നാളെ ഇതിഹാസ ഇറങ്ങിയിട്ട് മൂന്ന് വർഷം തികയുന്ന ദിവസത്തിൽ തന്നെ ഇതിഹാസ 2 പ്രഖ്യാപിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ നീക്കം എന്നറിയുന്നു. ചിത്രത്തിനെ താര നിരയെ കുറിച്ച് ഇത് വരെ ഒരു വിവരവും ഔദ്യോഗികമായി അവർ പുറത്തു വിട്ടിട്ടില്ല എങ്കിലും സൗബിൻ ഷാഹിറിന്റെ പേരാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close