സാഗര്‍ ഏലിയാസ് ജാക്കിയെന്ന പേരിട്ടത് മോഹന്‍ലാല്‍; മനസ്സ് തുറന്നു തിരക്കഥാകൃത്തു എസ് എൻ സ്വാമി..!

Advertisement

1987 ഇൽ മോഹൻലാലിനെ നായകനാക്കി എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. മലയാള സിനിമയിലെ അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ അവതരിപ്പിച്ച അധോലോക നായകൻ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. ഒരുപക്ഷെ നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് പറഞ്ഞ ലോകത്തിലെ തന്നെ ആദ്യത്തെ അധോലോക നായക കഥാപാത്രമാണ് സാഗർ ഏലിയാസ് ജാക്കി എന്ന് നമ്മുക്ക് പറയാം. അതിലെ മോഹൻലാലിന്റെ കിടിലൻ ഡയലോഗുകൾ ഇന്നും മലയാള സിനിമാ പ്രേമികൾക്ക് കാണാപ്പാഠമാണ്. ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ ഒരുപാട് പ്രേക്ഷകരെ ലഭിക്കുന്ന ഈ ചിത്രം കെ മധു എന്ന സംവിധായകന്റെയും എസ് എൻ സ്വാമി എന്ന രചയിതാവിന്റേയും കരിയറിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നാണ് എന്നതും ഈ ചിത്രത്തെ സ്പെഷ്യലാക്കുന്നു. ഇപ്പോഴിതാ സാഗർ ഏലിയാസ് ജാക്കി എന്ന സ്റ്റൈലിഷായ ആ പേര് എങ്ങനെയാണു ആ കഥാപാത്രത്തിന് വന്നതെന്ന് വെളിപ്പെടുത്തുകയാണ് രചയിതാവായ എസ് എൻ സ്വാമി. അതുവരെ കുടുംബ ചിത്രങ്ങൾ മാത്രമെഴുതിയിരുന്ന താൻ ആദ്യമായി രചിച്ച ആക്ഷൻ ക്രൈം ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട് എന്ന് എസ് എൻ സ്വാമി പറയുന്നു.

കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ഒരു ചിത്രം കണ്ടതിൽ നിന്നാണ് ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ കഥയുടെ ആരംഭമെന്നും എസ് എൻ സ്വാമി ഓർത്തെടുക്കുന്നു. വിദ്യാ സാഗർ എന്നാണ് ആ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. താൻ ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത് എന്നും, എന്നാൽ ആ പേര് പരിഷ്കരിച്ചു അതിനെ സാഗർ ഏലിയാസ് ജാക്കി ആക്കിയത് മോഹൻലാൽ ആണെന്നുമാണ് എസ് എൻ സ്വാമി പറയുന്നത്. ആ പേര് ഹിറ്റാകുമെന്ന് അന്നേ മോഹൻലാൽ പറഞ്ഞിരുന്നു എന്നതും ഈ രചയിതാവ് ഓർത്തെടുക്കുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം അതിന്റെ ക്ലൈമാക്സ് തന്നെയാണെന്നും ഒറ്റ ദിവസം കൊണ്ടാണ് ആ വലിയ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ ഇരുപതാം നൂറ്റാണ്ടു ആണ് ആദ്യമായി മലയാളത്തിൽ രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close