ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ് മോഹൻലാലിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു…

Advertisement

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിലൂടെ തന്നെ വിസ്മയിപ്പിച്ച താരം പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അരുൺ ഗോപിയോടൊപ്പമാണ് പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ സാന്നിധ്യത്തിൽ അടുത്തിടെ ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പ്രണവിന്റെ പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Advertisement

അരുൺ ഗോപി ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ കാഞ്ഞിരപ്പള്ളിയിലാണ് നടക്കുന്നത്. പ്രണവ് വേറിട്ട ഒരു ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഹയർ സ്റ്റൈലും ഏറെ വ്യതസ്തമായിരുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരുന്നത് പീറ്റർ ഹെയ്ൻ തന്നെയായിരുന്നു. ആക്ഷൻ രംഗങ്ങൾ ഏറെ അനായസത്തോട് കൂടി കൈകാര്യം ചെയ്യുന്ന പ്രണവ് ആദ്യമായി പീറ്റർ ഹെയ്നുമായി ഒന്നിക്കുമ്പോൾ ഒരു പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. അഭിനന്ദ് രാമനുജനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് വിവേക് ഹർഷനാണ്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം നിർമ്മിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യ ചിത്രമായ രാമലീല നിർമ്മിച്ചതും ടോമിച്ചനായിരുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഈ വർഷം ക്രിസ്തുസിന് പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close