രക്ഷാധികാരി ബൈജു പ്രചോദനമായി എടുത്ത് ; ഗ്രൗണ്ട് വിട്ടുകൊടുക്കാതെ പടപൊരുതി ഒരു ക്ലബ്ബ്..

Advertisement

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം രക്ഷാധികാരി ബൈജു ഏവരുടെയും ഹൃദയത്തിൽ കൂടിയാണ് ചേക്കേറിയത്. ചിത്രം കഴിഞ്ഞ വർഷത്തെ ജനപ്രിയ ചിത്രമായി സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന കാര്യമാണ് ഗ്രൗണ്ടുകളുടെ അഭാവവും കൂട്ടായ്മകളുടെ കൊഴിഞ്ഞു പോക്കുകളുമെല്ലാം. ചിത്രം ഒരു നൊമ്പരമായാണ് പ്രേക്ഷകരുടെ മനസ്സിൽ അന്ന് അവശേഷിച്ചത്. ചിത്രത്തെ വെറുമൊരു കഥയായി കാണാതെ അന്ന് ചിത്രം നൽകിയ നൊമ്പരം ഉള്ളിൽ പേറിയ മുഹമ്മയിലെ ഒരുപറ്റം ചെറുപ്പക്കാർ തങ്ങളുടെ ജീവിതത്തിലും അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ പ്രതികരിച്ചു. മുഹമ്മയിലെ ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബണ് ഈ ഉദ്യമത്തിന് പിന്നിൽ. 30 വർഷങ്ങൾക്ക് മുൻപ് തന്നെ പലയിടത്ത് നിന്നും ആളുകൾ ക്രിക്കറ്റ് കളിക്കാൻ എത്തിയിരുന്ന ഗ്രൗണ്ട് ആയിരുന്നു കായിക്കരയിലെ ഇവരുടെ ഗ്രൗണ്ട്. ഒരു കുടുംബ സ്വത്തായ ക്രിക്കറ്റ് ഗ്രൗണ്ട് ഉൾപ്പെടുന്ന സ്ഥലം അനന്തരാവകാശികൾ ഒരാൾക്ക് വിൽക്കുന്നതോടെ ഇവർക്ക് ആ ഗ്രൗണ്ട് നഷ്ടമായി. ആ സംഭവം അന്ന് ഇവരെ വല്ലാതെ ബാധിച്ചിരുന്നു. മഴക്കാലത്ത് ക്രിക്കറ്റ് വിട്ട് വോളീബോൾ കളിച്ചിരുന്ന ഗ്രൗണ്ട് മാത്രമായി പിന്നീട് അവർക്ക്. ആകെയുള്ള വോളിബോൾ ഗ്രൗണ്ടും കൈവിട്ടുപോകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അവർ പ്രതികരിച്ചത്.

കൂട്ടായ്മയുടെ ഹൃദയമായിരുന്നു ഗ്രൗണ്ട് അവർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവർ പതിയെ പണം സ്വരുക്കൂട്ടിക്കൊണ്ടേയിരുന്നു പലരീതിയിൽ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു, സമ്മാന കൂപ്പണുകളുമായി അവർ നിരത്തുകളിൽ ഇറങ്ങി. ഇവരുടെ ഈ കഷ്ടപ്പാടുകൾക്കും സമ്പാദിക്കുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു. കുട്ടികളുടെ ഈ കഷ്ടപ്പാട് കണ്ടപ്പോൾ ഇവരുടെയെല്ലാം രക്ഷാധികാരിയായിരുന്ന ബാലചന്ദ്രൻ തന്റെ സ്വന്തം സ്ഥലം ഇവർക്കായി പണയപ്പെടുത്തി. അങ്ങനെ സ്വന്തമാക്കിയ പണം കൊണ്ട് അവർ ഇന്ന് ആ സ്ഥലം വാങ്ങുകയാണ്. സ്ഥലം ക്ലബ്ബിന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്യും. കുട്ടികൾക്ക് ഇനി ധൈര്യമായി അവിടെ കളിക്കാം. സ്ഥലങ്ങൾ വൻകിട ആളുകൾ അധീനതയിൽ ആക്കുമ്പോൾ നഷ്ടപ്പെടുന്നത്ത് നല്ല ഓർമ്മകൾ തരുന്ന ബാല്യങ്ങൾ കൂടിയാണ് എല്ലാവർക്കും ഇത്തരത്തിൽ തിരിച്ചുപിടിക്കാനായി എന്നു വരില്ല എങ്കിലും ചെറുത്തുനിൽപ്പിന്റെ ശബ്ദമായി സഹായിച്ച രക്ഷാധികാരി ബൈജുവിന് ഈ ചെറുപ്പക്കാർ നന്ദി പറയുകയാണ്. അഭിമാനിക്കാം ഒരു കയ്യടി മുഹമ്മ കായിക്കരയിലെ ബ്രദേഴ്‌സ് ക്ലബ്ബിലെ ഓരോ അംഗങ്ങൾക്കും നൽകാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close