മോഹൻലാലിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്: ഇന്നസെന്റ്

Advertisement

മലയാള സിനിമയിൽ ഒരുപാട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഇന്നസെന്റ്. 1972 ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 300 ൽ പരം ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. ഗാനഗന്ധർവ്വൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഒരു വേറിട്ടൊരു കഥാപാത്രത്തെ കുറിച്ചു വനിതയുമായിട്ടുള്ള ഒരു അഭിമുഖത്തിൽ ഇന്നസെന്റ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ദേവാസുരം എന്ന ചിത്രത്തിലേക്ക് തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ ആയിരുന്നു എന്ന് ഇന്നസെന്റ് വെളിപ്പെടുത്തിയിരിക്കുകയാണ്.

താനും മോഹൻലാലും കോഴിക്കോട് ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ദേവാസുരത്തെ കുറിച്ചു മോഹൻലാൽ പറയുന്നതെന്ന് താരം വ്യക്തമാക്കി. ഷൂട്ടിംഗ് ഇല്ലാത്ത ഇടവേളയിൽ ഐ. വി ശശിയുടെ ഒരു പുതിയ സിനിമ വരുന്നുണ്ടെന്നും അതിൽ നല്ലൊരു കഥാപാത്രം ഉണ്ടെന്ന് മോഹൻലാലാണ് തന്നോട് പറഞ്ഞതെന്ന് ഇന്നസെന്റ് സൂചിപ്പിക്കുകയുണ്ടായി. വാര്യർ എന്ന നല്ലൊരു കഥാപാത്രം ദേവാസുരത്തിൽ ഉണ്ടെന്നും ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം എന്ന് മോഹൻലാൽ നിർദ്ദേശിക്കുകയായിരുന്നു എന്ന് താരം വ്യക്തമാക്കി. മോഹൻലാൽ പറഞ്ഞ കഥാപാത്രത്തിനോട് താൻ വലിയ താൽപ്പര്യം കാണിച്ചില്ലയെന്നും പിന്നീട് സ്ക്രിപ്റ്റ് ഏൽപ്പിച്ചതിന് ശേഷം ഈ സിനിമ കൂടി കഴിഞ്ഞിട്ട് ഇരിങ്ങാലക്കുടയിലേക്ക് പോയാൽ മതിയെന്ന് മോഹൻലാൽ പറഞ്ഞുവെന്നും അഭിമുഖത്തിൽ ഇന്നസെന്റ് തുറന്ന് പറയുകയായിരുന്നു. സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം ദേവാസുരത്തിലെ വാര്യരെ ഇഷ്ടമാവുകയും താൻ ചെയ്യാമെന്ന് വാക്കും കൊടുക്കുകയായിരുന്നു എന്ന് ഇന്നസെന്റ് കൂട്ടിച്ചേർത്തു. ഇന്നും ദേവാസുരം കാണുമ്പോൾ മോഹൻലാലിനോട് നന്ദി പറയുകയും അദ്ദേഹം നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ആ സിനിമ ചെയ്തതെന്നും ദേവാസുരം ഒഴിവാക്കിയിരുന്നെങ്കിൽ തന്റെ ജീവതത്തിലെ വലിയൊരു നഷ്ടമായേനെ എന്ന് ഇന്നസെന്റ് വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close