സംസ്ഥാന അവാർഡ് ജേതാവിന്റെ മികച്ച പ്രകടനവുമായി വികടകുമാരൻ. കയ്യടി നേടി ഇന്ദ്രൻസ്..

Advertisement

മാമലയൂർ കോടതിയിലെ വക്കീൽ ആയ ബിനുവിന്റെ കഥ പറഞ്ഞ വികടകുമാരൻ ഇന്ന് പുറത്തിറങ്ങി, ചിത്രത്തിലെ വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായി ഇന്ദ്രൻസും ചിത്രത്തിലുണ്ട്. ഹോം ഗാർഡ് ആയ സുകുമാരൻ എന്ന കഥാപാത്രമായാണ് ഇന്ദ്രൻസ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ ഗൃഹനാഥൻ ആയ സുകുമാരൻ ഏവർക്കും പ്രിയങ്കരനായ ഹോം ഗാർഡ് ആണ്. അനീതിയെ എതിർക്കുന്നതിനിടയിൽ സുകുമാരന് നടക്കുന്ന ചില സംഭവ വികാസങ്ങൾ അവരുടെ കുടുംബത്തേയും ബാധിക്കുന്നു.

സുകുമാരൻ എന്ന കഥാപാത്രത്തിന്റെ ദൈർഘ്യം കുറവാണെങ്കിൽകൂടിയും ചിത്രത്തിൽ ഒരു സാധു ആയ ഹോം ഗാർഡിനെ തന്റെ മികച്ച പ്രകടനത്തിലൂടെ അവതരിപ്പിക്കുന്നതിൽ ഇന്ദ്രൻസ് വിജയിച്ചിട്ടുണ്ട്. ചിത്രം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തീർച്ചയായും ഓർത്തു വെയ്ക്കുന്ന ഒരു കഥാപാത്രം ആയിരിക്കും ചിത്രത്തിലെ സുകുമാരൻ എന്നു നിസംശയം പറയാം. ചൂതാട്ടം എന്ന തന്റെ ആദ്യ ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനറായി മലയാള സിനിമയിൽ ജീവിതം ആരംഭിച്ച ഇന്ദ്രൻസ് മുപ്പത്തി അഞ്ച് വർഷത്തോളം ആയി അഞ്ഞൂറോളം സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമാണ്. പല തവണ മികച്ച പ്രകടനത്തിന് ശ്രദ്ധിക്കപ്പെട്ടിട്ട് ഉണ്ടെങ്കിൽ കൂടി അർഹിച്ച അംഗീകാരം ഇന്ദ്രൻസിന് ലഭിക്കാതെ പോയിരുന്നു.

Advertisement

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സംസ്ഥാന അവാർഡിന് ശേഷം ആദ്യമായി ഇന്ദ്രൻസ് എത്തുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോബൻ സാമുവൽ ആണ്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം നേടി ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടങ്ങി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close